എന്റെ മെസേജ് മുഴുവൻ ഈ പേരിട്ടാണ് എന്നെ അറ്റാക്ക് ചെയ്യുന്നത്,അതുകൊണ്ടാണ് അങ്ങനെയിട്ടത്; സുഡാപ്പി ഫ്രം ഇന്ത്യ പോസ്റ്റിനെക്കുറിച്ച് ഷെയ്ൻ

എന്റെ മെസേജ് മുഴുവൻ ഈ പേരിട്ടാണ് എന്നെ അറ്റാക്ക് ചെയ്യുന്നത്,അതുകൊണ്ടാണ് അങ്ങനെയിട്ടത്; സുഡാപ്പി ഫ്രം ഇന്ത്യ പോസ്റ്റിനെക്കുറിച്ച് ഷെയ്ൻ
Published on

റഫയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫോട്ടോ ഇട്ടാൽ അതിന് താഴെ വരാൻ പോകുന്ന കമന്റാണ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ താൻ പങ്കുവച്ചതെന്ന് നടൻ ഷെയ്ൻ നി​ഗം. ​എല്ലാ കണ്ണുകളും റഫായിലേക്ക് എന്ന ക്യാംപെയിനിന്റെ ഭാ​ഗമായാണ് കുറച്ച് ദിവസം മുമ്പ് കാഫിയ കെട്ടിയ തന്റെ ചിത്രം ഷെയ്ൻ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചത്. സുഡാപ്പി ഫ്രം ഇന്ത്യ എന്നായിരുന്നു ചിത്രത്തിന് ഷെയ്ൻ നൽകിയ തലക്കെട്ട്. ഇതിന് പിന്നാലെ ഷെയ്‌നെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ രംഗത്ത് വന്നിരുന്നു. എന്നാൽ അത്തരത്തിലൊരു ചിത്രം താൻ പോസ്റ്റ് ചെയ്താൽ അതിന് വരാൻ പോകുന്ന ഒരു കമന്റിനെയാണ് തലക്കെട്ട് കൊണ്ട് താൻ ഉദ്ദേശിച്ചത് എന്നും അതിന് കാരണം ഇൻസ്റ്റ​ഗ്രാം താൻ തുറന്നാൽ മെസേജിൽ‌ മുഴുവനും ഈ പേര് ഇട്ടിട്ട് തന്നെ ആളുകൾ അറ്റാക്ക് ചെയ്യുന്നുണ്ട് എന്നും ഷെയ്ൻ മീഡിയ വണിനോട് പങ്കുവച്ചു.

ഷെയ്ൻ നി​ഗം പറഞ്ഞത്:

ഞാൻ ​റഫയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാഫിയ കെട്ടി ഫോട്ടോ ഇട്ടപ്പോൾ ഉറപ്പായിട്ടും അവിടെ വരാൻ പോകുന്ന ഒരു കമന്റാണ് ഞാൻ ഇട്ടത്. കാരണം ഇൻസ്റ്റ​ഗ്രാം ഞാൻ തുറന്നാൽ എന്റെ മെസേജിൽ‌ മുഴുവനും ഈ പേര് ഇട്ടിട്ട് എന്നെ അറ്റാക്ക് ചെയ്യുന്നുണ്ട്. അപ്പോൾ ഉറപ്പായിട്ടും അപ്പോൾ അതിന്റെ പേരിലും അത് വരാനുള്ളതാണ്. അതുകൊണ്ടാണ് അങ്ങനെ ഇട്ടത്. നിങ്ങൾ എന്ത് പറയുന്നോ അതാണ് ഞാൻ, അപ്പോ പിന്നെ വേറെ പ്രശ്നമില്ലല്ലോ? നമ്മൾക്ക് അവരോടൊന്നും ദേഷ്യമുണ്ടായിട്ടല്ല, ഞാൻ കുറച്ചു കൂടി തമാശ രീതിയിലാണ് ഇതിനെയെല്ലാം കാണുന്നത്. ഇവരെല്ലാം ഇതിനെ വളരെ സീരിയസ്സായി വ്യഖ്യാനിക്കുമ്പോൾ മാത്രമേ അതിൽ പ്രശ്നമുള്ളൂ. ഞാനിത് സത്യം പറ‍ഞ്ഞാൽ നിങ്ങൾ ഇതല്ലേ പറയാൻ പോകുന്നത് എന്നാൽ എന്നാൽ ഞാൻ ഇത് തന്നെയാണ് എന്ന മെെന്റിലാണ് അത് ഇട്ടത്.

സമൂഹത്തിലെ വിഭജനങ്ങൾ കുറയണമെന്ന ആഗ്രഹത്തിലാണ് സാമൂഹ മാധ്യമങ്ങളിലൂടെ തന്റെ നിലപാട് പലപ്പോഴും വ്യക്തമാക്കാറുള്ളത് എന്നും അതുകൊണ്ട് തന്നെ അത്തരത്തിലുള്ള പോസ്റ്റുകൾ ഒരിക്കലും ഇടേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടില്ല എന്നും ഷെയൻ ലിറ്റിൽ ഹാർട്ട്സ് സിനിമയുടെ പ്രസ്സമീറ്റിൽ പറഞ്ഞു. നല്ല ഉദ്ദേശ്യത്തോടെ ചെയ്യുന്ന കാര്യങ്ങൾ സിനിമയെ ബാധിക്കുമെന്ന് തോന്നുന്നില്ലെന്നും സിനിമ നല്ലതാണെങ്കില്ഡ ജനങ്ങൾ കാണുമെന്നും ഷെയ്ൻ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in