കായല്‍ത്തുരുത്തിലെ ഫാന്റസിയില്‍ ഓള്, ഷാജി എന്‍ കരുണ്‍ ചിത്രം 20ന് തിയറ്ററുകളില്‍
ജിപ്‌സിയായ പെണ്‍കുട്ടിയെ കുറച്ചുപേര്‍ ബലാല്‍സംഗം ചെയ്ത് കായലില്‍ താഴ്ത്തുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ചതുപ്പിലായ ബുദ്ധാരാധനാലയമാണ് ഈ സ്ഥലം. പൂര്‍ണചന്ദ്രനുള്ളപ്പോള്‍ പുറംലോകം കാണുന്ന പെണ്‍കുട്ടി അവളുടെ മനസിലെ സ്‌നേഹത്തിന്റെ മുഖമായ ഒരാളെ കണ്ടത്തെുന്നു. ഓള് എന്ന പുതിയ സിനിമ ഗോവാ രാജ്യാന്തര ചലച്ചിത്രമേളയില്‍ സ്‌ക്രീന്‍ ചെയ്യുന്നതിന് മുമ്പ് സംവിധായകന്‍ ഷാജി എന്‍ കരുണ്‍ സിനിമയ്ക്ക് നല്‍കിയ ആമുഖം ഇതായിരുന്നു. ഏറെ കാലത്തിന് ശേഷം മലയാളത്തില്‍ ഫാന്റസി സ്വഭാവത്തില്‍ കഥ പറയുന്ന ചിത്രവുമാണ് ഓള്. ഐഎഫ്എഫ്‌ഐ, കൊല്‍ക്കത്താ രാജ്യാന്തര ചലച്ചിത്രമേള എന്നിവിടങ്ങളില്‍ ലഭിച്ച സ്വീകാര്യതയക്ക് പിന്നാലെയാണ് ഓള് തിയറ്ററുകളിലെത്തുന്നത്. ഒക്ടോബര്‍ ഇരുപതിനാണ് റിലീസ്.
ബാലതാരമായെത്തിയ എസ്തര്‍ അനില്‍ നായികാ നിരയിലേക്ക് പ്രവേശിക്കുന്ന ചിത്രം കൂടിയാണ് ഓള്. ഷെയിന്‍ നിഗം ആണ് നായകന്‍. മായ എന്ന കഥാപാത്രത്തെയാണ് എസ്തര്‍ അവതരിപ്പിക്കുന്നത്. പെയിന്ററുടെ റോളിലാണ് ഷെയിന്‍ നിഗം. ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്നീ ശ്രദ്ധേയ രചനകളിലൂടെ മലയാളിയുടെ ആസ്വാദനത്തിന് പുതിയ തലമൊരുക്കിയ ടിഡി രാമകൃഷ്ണന്‍ ആദ്യമായി തിരക്കഥയെഴുതിയ ചിത്രവുമാണ് ഓള്. ഷാജി എന്‍ കരുണ്‍ തന്നെയാണ് കഥ.
മികച്ച ഛായാഗ്രഹണത്തിന് എം ജെ രാധാകൃഷ്ണന് ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡ് ലഭിച്ച ഓള് എന്ന ചിത്രത്തിലൂടെയാണ്. കായലില്‍ മുങ്ങിനില്‍ക്കുന്ന പെണ്‍കുട്ടിയുടെ അവളുടെ ചുറ്റുപാടും വിഎഫ്എക്‌സ് പിന്തുണയിലാണ് ഒരുക്കിയിരിക്കുന്നത്.എവിഎ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എവി അനൂപ് ആണ് നിര്‍മ്മാണം.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ സിനിമകള്‍ നിര്‍മ്മിച്ച ഉര്‍വശി തിയറ്റേഴ്‌സ് ആണ് ഓള് തിയറ്ററുകളിലെത്തിക്കുന്നത്. ശ്രീകര്‍ പ്രസാദ് ആണ് എഡിറ്റിംഗ്. കനി കുസൃതി, മായാ മേനോന്‍, കാദംബരി ശിവായ,പി ശ്രീകുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്.
അവള്‍ എന്നതിന്റെ വടക്കേ മലബാര്‍ വാമൊഴിയാണ് ഓള്. കാസര്‍ഗോട്ടെ അഴിത്തല അഴിമുഖം, കന്ന വീട് കടപ്പുറം, ഇടയിലക്കാട് എന്നിവിടങ്ങളിലായാണ് സിനിമ ഷൂട്ട് ചെയ്തത്.