'വൂള്‍ഫ്', ഇന്ദുഗോപന്റെ രചനയില്‍ ഷാജി അസീസ് സിനിമ, അര്‍ജുന്‍ അശോകന്‍ നായകന്‍

'വൂള്‍ഫ്', ഇന്ദുഗോപന്റെ രചനയില്‍ ഷാജി അസീസ് സിനിമ, അര്‍ജുന്‍ അശോകന്‍ നായകന്‍
Published on

ഷാജി അസീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'വൂള്‍ഫ്'ന്റെ ചിത്രീകരണം ഇന്ന് ആരംഭിക്കും. അര്‍ജ്ജുന്‍ അശോകന്‍ നായകനായെത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ്. സംയുക്ത മേനോന്‍, ഷൈന്‍ ടോം ചാക്കോ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ജി.ആര്‍. ഇന്ദുഗോപനാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.

കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാകും ചിത്രീകരണം. ഷാജി അസീസിന്റെ മൂന്നാമത്തെ ചിത്രമാണ് വൂള്‍ഫ്. തൃശൂര്‍ മലയാള പഠന ഗവേഷണ കേന്ദ്രത്തില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഷാജി അസീസ് സംവിധായകരായ ടി. കെ. രാജീവ് കുമാര്‍, അനില്‍. സി മേനോന്‍, പ്രിയനന്ദനന്‍, കെ. കെ. രാജീവ് തുടങ്ങി പതിനഞ്ചോളം സംവിധായകരുടെ കൂടെ സഹസംവിധായകനായി വര്‍ക്ക് ചെയ്ത ശേഷമാണ് നാടകം കഥാപശ്ചാത്തലമായി വരുന്ന 'ഷേക്സ്പിയര്‍ എം. എ. മലയാളം ' എന്ന സിനിമയുടെ തിരക്കഥ-സംവിധാന പങ്കാളിയായി സ്വാതന്ത്രനാകുന്നത്.

ഒരിടത്തൊരു പോസ്റ്റ് മാന്‍ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്ത സോഷ്യല്‍ സറ്റയര്‍ ടെലിവിഷന്‍ സീരിയല്‍ M80 മൂസ ഏറെ ശ്രദ്ധിക്കപ്പെട്ടു. കേരളീയ തനത് ജീവിതവും , മനുഷ്യ മനസ്സിന്റെ അനിശ്ചിത കാലാവസ്ഥയും പച്ചകുത്തിയ ക്രൈം രചനകളിലൂടെ മലയാളത്തില്‍ സ്വന്തം വായനക്കാരെ സൃഷ്ടിച്ച എഴുത്തുകാരനാണ് ജി.ആര്‍. ഇന്ദുഗോപന്‍.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഹരിനാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് സംഗീതം നല്‍കുന്നത്. ഛായാഗ്രഹണം ഫായിസ് സിദ്ദീഖ്, അനുട്ടന്‍ വര്‍ഗീസാണ് പ്രൊജക്റ്റ് ഡിസൈനര്‍. ലൈന്‍ പ്രൊഡ്യൂസര്‍ യെല്ലോ എന്റര്‍ടൈന്‍മെന്റ്‌സ്.

Related Stories

No stories found.
logo
The Cue
www.thecue.in