'ഗൗരി ഉദ്ദേശിക്കുന്നുണ്ടെകിൽ ഉപദ്രവിച്ച സംഗീത സംവിധായകന്റെ പേര് പുറത്തുവരണം': ഗൗരി ലക്ഷ്മിക്ക് പിന്തുണയുമായി ഗായകൻ ഷഹബാസ് അമൻ

'ഗൗരി ഉദ്ദേശിക്കുന്നുണ്ടെകിൽ ഉപദ്രവിച്ച സംഗീത സംവിധായകന്റെ പേര് പുറത്തുവരണം': ഗൗരി ലക്ഷ്മിക്ക് പിന്തുണയുമായി ഗായകൻ ഷഹബാസ് അമൻ
Published on

പീഡന ആരോപണത്തിൽ ഗായിക ഗൗരി ലക്ഷ്മിയ്ക്ക് പിന്തുണയുമായി ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ തനിക്ക് സംഗീതസംവിധായകനിൽ നിന്നുണ്ടായ മോശം അനുഭവം ഗൗരി ലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതിന് പിന്നാലെ ഓൺലൈൻ കുറിപ്പിലൂടെ ഗായികയ്ക്ക് പിന്തുണയുമായി വന്നിരിക്കുകയാണ് ഷഹബാസ് അമൻ. ഗൗരിക്ക് ഉദ്ദേശമുണ്ടെങ്കിൽ ആ സംഗീത സംവിധായകന്റെ പേര് പുറത്തുവിടണമെന്നാണ് കുറിപ്പിൽ പറയുന്നത്.

സംവിധായകനെതിരെയുള്ള ആരോപണത്തെ ഗൗരവമായി കണക്കിലെടുക്കണം. സ്വന്തം അനുഭവം പാട്ടായി പാടിയതിന്റെ പേരിൽ വിവരമില്ലാത്ത വിഡ്ഢികളുടെ പരിഹാസമേറ്റ ആളാണ് ഗൗരി. ഒരു പെൺകുട്ടിയുടെ ധീരമായ മുന്നോട്ട് പോക്കിന് യാതൊന്നും തടസ്സമാകരുത്. മ്യൂസിക്കിൽ എന്ത് ചെയ്തെന്നതിന് ചരിത്രത്തിന്റെ കോടതിയിൽ കാലം സാക്ഷി പറഞ്ഞോളുമെന്നും പൊളിച്ചടക്കി മുന്നോട്ട് പോകൂ എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. മായാനദി, അന്നയും റസൂലും തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ മലയാളിക്ക് പരിചിതനായ ഗായകനാണ് ഷഹബാസ് അമൻ. ഗൗരി ലക്ഷ്മി കുറിപ്പിന് ഓൺലൈനിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്. ഗായികയുടെ 'മുറിവ്' എന്ന ഗാനം സമീപകാലത്ത് വലിയ സൈബർ ആക്രമണം നേരിട്ടിരുന്നു.

ഷഹബാസ് അമന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:

ഗായിക ഗൗരി ലക്ഷ്മി ഒരു മുതിർന്ന സംഗീത സംവിധായകനെതിരെ ഉന്നയിച്ച ആരോപണവും കണക്കിലെടുക്കണം! ഗൗരി ഉദ്ദേശിക്കുന്നുവെങ്കിൽ പേര് പുറത്തുവരണം. തന്റെ ജീവിതാനുഭവം ശക്തമായ ഒരു പൊളിറ്റിക്കൽ സോങ് ആയി പ്രസന്റ് ചെയ്തതിന് വിവരമില്ലാത്ത വിഡ്ഢികളുടെ പരിഹാസശരങ്ങളേറ്റ് മുറിപ്പെട്ടു നിൽക്കുന്നവളാണ്. അതിന്റെ ട്രോമയും കണക്കിലെടുക്കണം! അധിക്ഷേപ കമന്റുകളിൽ നടപടി വേണം. ഒരു പെൺകുട്ടിയുടെ ധീരമായ മുന്നോട്ട് പോക്കിന് യാതൊന്നും തടസ്സമാകരുത്! പ്രിയ ഗൗരി... നീ അടിപൊളിയാണ്! ഗംഭീര ഗായികയാണ്. വ്യക്തമായി കാര്യങ്ങൾ പറയുന്നു! മ്യൂസിക്കിൽ നീ എന്ത് ചെയ്തെന്നതിന് ചരിത്രത്തിന്റെ കോടതിയിൽ കാലം സാക്ഷി പറഞ്ഞോളും! പോകൂ, പൊളിച്ചടക്കി മുന്നോട്ട്!

Related Stories

No stories found.
logo
The Cue
www.thecue.in