തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് നടൻ ഷാരൂഖ് ഖാൻ. സുജയ് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേ പേര് കിംഗ് എന്നാണ്. ചിത്രത്തിന് വേണ്ടി താൻ ഇപ്പോൾ ശരീരഭാരം കുറച്ചു കൊണ്ടിരിക്കുകയാണ് എന്ന് ഷാരൂഖ് ഖാൻ പറയുന്നു. ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമായിരിക്കും ഇതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം സ്വിറ്റ്സർലൻഡിൽ വച്ച് സിനിമയിലുള്ള ഷാരുഖ് ഖാന്റെ സംഭാവകൾക്ക് പാർഡോ അല്ല കാരിയറ അവാർഡ് നൽകി ലൊകാർണോ ഫിലിം ഫെസ്റ്റിവലിൽ അദ്ദേഹത്തെ ആദരിച്ചിരുന്നു. ഇതിനെ തുടർന്ന് ആർട്ടിസ്റ്റിക് ഡയറക്ടർ ജിയോണ എ. നസ്സാരോയുമായി ഷാരൂഖ് ഖാൻ നടത്തിയ ഒരു തത്സമയ സംവാദത്തിനിടെയാണ് പുതിയ സിനിമയെക്കുറിച്ച് ഷാരൂഖ് ഖാൻ തുറന്നു പറഞ്ഞത്.
ഞാൻ കഴിഞ്ഞ വർഷം ജവാനും ഡങ്കിയും പൂർത്തിയാക്കി. ഇപ്പോൾ, എനിക്ക് ഒരു പ്രത്യേക തരം സിനിമ ചെയ്യണം എന്ന് തോന്നുന്നുണ്ട്. ഇതൊരു പക്ഷേ കഴിഞ്ഞ 7 വർഷത്തിലേറെയായി ഞാൻ ശ്രമിക്കുന്ന ഒരു കാര്യമായിരിക്കാം. ഒരു ദിവസം, ഞാൻ എൻ്റെ ഓഫീസിൽ ഇരിക്കേ സുജോയ് ഘോഷിനോട് ഇക്കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചു. അദ്ദേഹം പറഞ്ഞു, 'സർ, എന്റെ കയ്യിൽ ഒരു വിഷയമുണ്ട് എന്ന്. ഷാരൂഖ് ഖാൻ പറയുന്നു.
അടുത്തതായി ഞാൻ ചെയ്യാൻ പോകുന്ന ചിത്രം കിംഗ് ആണ്. അതിന് വേണ്ടി എനിക്ക് വർക്ക് ചെയ്യേണ്ടതായിട്ടുണ്ട്. ആ ചിത്രത്തിന് വേണ്ടി ഞാൻ ശരീരഭാരം കുറച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഷാരൂഖ് ഖാൻ പറഞ്ഞു.
അതേസമയം ഈ സിനിമയിൽ ഷാറുഖിനൊപ്പം സുഹാന ഖാനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സോയ അക്തർ സംവിധാനം ചെയ്ത ആർച്ചീസ് എന്ന നെറ്റ്ഫ്ലിക്സ് വെബ് സീരിസിലൂടെ കഴിഞ്ഞ വർഷമാണ് സുഹാന അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പുറത്തു വരുന്ന റിപ്പോർട്ടുകൾ സത്യമാണ് എങ്കിൽ സുഹാന ഖാന്റെ ആദ്യ ബോളിവുഡ് ചിത്രമായിരിക്കും കിംഗ്. അതേ സമയം അഭിഷേക് ബച്ചൻ ചിത്രത്തിൽ വില്ലനായി എത്തും എന്നും വാർത്തകളുണ്ട്. അമിതാഭ് ബച്ചനും മുമ്പ് ഇക്കാര്യം ഒരു ട്വീറ്റിലൂടെ ട്വീറ്റിലൂടെ സ്ഥിരീകരിച്ചിരുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകുമെന്നാണ് കരുതുന്നത്.