സംഗീത സംവിധായകൻ ഷാൻ റഹ്മാൻ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് കൊള്ള. നവാഗതനായ സൂരജ് വർമ സംവിധാനം ചെയ്യുന്ന ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയിട്ടുണ്ട്. ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് ഷാൻ റഹ്മാൻ എത്തുന്നത്. തുടക്കത്തില്‍ ഡയലോഗ് പഠിച്ച് ക്യാമറ നോക്കി പറയുക എന്നത് തനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നെന്നും. വിനയ് ഫോര്‍ട്ട് അതിനായി വളരെയധികം സാഹിച്ചിരുന്നെന്നും ഷാന്‍ റഹ്മാന്‍ പറഞ്ഞു.
കോട്ടയം- ഏറ്റുമാനൂര്‍ പോലൊരു സ്ഥലത്ത് നടക്കുന്ന ബാങ്ക് മോഷണവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ സുപ്പീരിയര്‍ ഓഫീസറായാണ് ഷാന്‍ റഹ്മാന്‍ ചിത്രത്തിലെത്തുന്നത്. അഭിനയ രംഗത്തേക്കുള്ള ഷാന്‍ റഹ്മാന്റെ ആദ്യത്തെ ചുവടുവെയ്പ്പാണ് കൊള്ള. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും ഷാന്‍ റഹ്മാനാണ്.
ഈ സിനിമയില്‍ പ്രതീക്ഷ വയ്ക്കുന്നത് ഷാന്‍ റഹ്മാന്റെ ഫീമെയില്‍ ഫാന്‍സ് സിനിമ കണ്ടാല്‍ പടം ഹിറ്റാണ് എന്നാണ്. ഷാനിന് ഒരു ഫാന്‍ ബേസ് ഉണ്ട്. തിരുവാവണി രാവ് എന്ന പാട്ട് ഒരു തവണ മൂളിയ ആളുകള്‍ വന്ന് ഈ പടം കണ്ട് കഴിഞ്ഞാല്‍ തന്നെ പടം ഹിറ്റാണ്. അത്രത്തോളം വിസിബിളിറ്റിയുള്ള ആളുകളിലേക്ക് എത്തിയിട്ടുള്ള ഒരാളാണ് ഷാന്‍.
വിനയ് ഫോര്‍ട്ട്
രജിഷ വിജയന്‍, പ്രിയ പ്രകാശ് വാര്യര്‍, വിനയ് ഫോര്‍ട്ട് എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ന് തിയറ്ററുകളിലെത്തിയിരിക്കുന്ന ചിത്രത്തിന്റെ കഥ സഞ്ജയ്-ബോബി കൂട്ടുകെട്ടിന്റെതാണ്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഡോക്ടര്‍മാരായ ജാസിം ജലാലും നെല്‍സന്‍ ജോസഫും ചേര്‍ന്നാണ്. രജീഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി രജീഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
അലന്‍സിയര്‍, പ്രശാന്ത് അലക്സാണ്ടര്‍, ജിയോ ബേബി , ഷെബിന്‍ ബെന്‍സന്‍, പ്രേം പ്രകാശ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രാജവേല്‍ മോഹനാണ്.