അന്ന് പറഞ്ഞത് നുണ, ആയിരത്തില്‍ ഒരുവന്‍ ബജറ്റ് വെളിപ്പെടുത്തി ശെല്‍വരാഘവന്‍

അന്ന് പറഞ്ഞത് നുണ, ആയിരത്തില്‍ ഒരുവന്‍ ബജറ്റ് വെളിപ്പെടുത്തി ശെല്‍വരാഘവന്‍
Published on

ആയിരത്തിലൊരുവന്‍ രണ്ടാം ഭാഗം ബജറ്റ് കൂടിയതിനെ തുടര്‍ന്ന് ഉപേക്ഷിച്ചെന്ന പ്രചരണം നിഷേധിച്ചതിന് പിന്നാലെ വന്‍ വെളിപ്പെടുത്തലുമായി സംവിധായകന്‍ ശെല്‍വരാഘവന്‍. കാര്‍ത്തി നായകനായ ആയിരത്തില്‍ ഒരുവന്‍ ഒന്നാം ഭാഗത്തിന് 32 കോടി ചെലവായെന്നത് കള്ളമായിരുന്നുവെന്ന് സംവിധായകന്‍. 18 കോടിയാണ് ആകെ ചെലവായത്.

മെഗാ ബജറ്റ് സിനിമയെന്ന് കാണിച്ച് ഹൈപ്പ് കൂട്ടാന്‍ 32 കോടി ചെലവായെന്ന് പറയാന്‍ തീരുമാനിക്കുകയായിരുന്നു. അതൊരു മണ്ടത്തരമായിപ്പോയി. ആകെ മുടക്കുമുതല്‍ തിരിച്ചുപിടിച്ചിട്ടും സിനിമ ആവറേജ് വിജയമായാണ് പിന്നീട് പരിഗണിക്കപ്പെട്ടത്.

ധനുഷിനൊപ്പം നാനേ വരുവാന്‍ ആണ് ശെല്‍വരാഘവന്റെ അടുത്ത ചിത്രം. 2024ല്‍ റിലീസ് ചെയ്യുന്ന രീതിയിലാണ് ആയിരത്തില്‍ ഒരുവന്‍ സെക്കന്‍ഡ് ശെല്‍വരാഘവന്‍ ആലോചിക്കുന്നത്.

2021ല്‍ തമിഴ് സിനിമയില്‍ നിന്നുള്ള പ്രധാന പ്രഖ്യാപനങ്ങളിലൊന്നായിരുന്നു ആയിരത്തില്‍ ഒരുവന്‍ രണ്ടാം ഭാഗം. ധനുഷ്-ശെല്‍വരാഘവന്‍ കൂട്ടുകെട്ടില്‍ ബിഗ് ബജറ്റ് ചിത്രമായി ആയിരത്തില്‍ ഒരു വന്‍ സീക്വല്‍ പ്രഖ്യാപനം ആരാധകരും വന്‍ പ്രതീക്ഷയോടെയാണ് വരവേറ്റത്. പിന്നാലെ ഫസ്റ്റ് ലുക്ക് പോസ്റ്ററും എത്തി. പ്രീ പ്രൊഡക്ഷന് മാത്രം കോടികള്‍ ചെലവായതിനെ തുടര്‍ന്ന് ഈ പ്രൊജക്ട് ഉപേക്ഷിച്ചെന്നായിരുന്നു സമീപ ദിവസങ്ങളില്‍ വന്ന വാര്‍ത്തകള്‍. ശെല്‍വരാഘവന്‍ ധനുഷിനൊപ്പം മറ്റൊരു സിനിമയിലേക്ക് കടന്നതായും അഭ്യൂഹമുണ്ടായി.

ശെല്‍വരാഘവന്റെ ട്വീറ്റ്

എപ്പോഴാണ് സിനിമയുടെ പ്രീ പ്രൊക്ഷന്‍ നടന്നതെന്ന് പറയാമോ, എല്ലാ ബഹുമാനത്തോട് കൂടിയും ചോദിക്കട്ടെ. ആരാണ് അഞ്ജാതനായ ആ പ്രൊഡ്യൂസര്‍. നിങ്ങളുടെ വാര്‍ത്താ സ്രോതസ് ദയവായി ഒന്ന് പരിശോധിക്കൂ.

യുവന്‍ ഷങ്കര്‍ രാജ സംഗീത സംവിധാനവും അരവിന്ദ് കൃഷ്ണ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. കാര്‍ത്തി അവതരിപ്പിച്ച മുത്തു രക്ഷപ്പെടുത്തിയ ചോളരാജകുമാരനായാണ് രണ്ടാം ഭാഗത്തില്‍ ധനുഷ് എത്തുക. നെറ്റ്ഫ്‌ളിക്‌സ് ഒറിജിനല്‍ ദ േ്രഗ മാന്‍, ഹിന്ദി പ്രൊജക്ട് അടരംഗി രേ,കാര്‍ത്തിക് നരേന്‍ ചിത്രം എന്നിവയാണ് ധനുഷിന്റെ വരാനിരിക്കുന്ന സിനിമകള്‍.

Summary

Selvaraghavan announces Aayirathil Oruvan 2

അന്ന് പറഞ്ഞത് നുണ, ആയിരത്തില്‍ ഒരുവന്‍ ബജറ്റ് വെളിപ്പെടുത്തി ശെല്‍വരാഘവന്‍
പുണ്യാളന്‍ ചെയ്തപ്പോള്‍ ആര്‍ക്കും പ്രശ്‌നമുണ്ടായില്ല, ഈശോ കണ്ടുകഴിഞ്ഞാല്‍ തെറ്റിദ്ധാരണ മാറും: ജയസൂര്യ

Related Stories

No stories found.
logo
The Cue
www.thecue.in