അജഗജാന്തരവും മാറ്റി; സെക്കൻഡ് ഷോ പ്രശ്നത്തിൽ സമരത്തിന് സംഘടനകൾ

അജഗജാന്തരവും മാറ്റി; സെക്കൻഡ് ഷോ പ്രശ്നത്തിൽ സമരത്തിന് സംഘടനകൾ
Published on

കേരളത്തിലെ തിയറ്ററുകളിൽ സെക്കൻഡ് ഷോ അനുവദിക്കാത്ത സാഹചര്യത്തിൽ സിനിമാ പ്രതിസന്ധി രൂക്ഷമാകുന്നു. മാർച്ച് നാലിന് റിലീസ് ചെയ്യേണ്ടിയിരുന്ന മമ്മൂട്ടി ചിത്രമായ പ്രീസ്റ്റ് മാറ്റിയതിന് പിന്നാലെ ആന്റണി വര്‍ഗീസ് ചിത്രം അജഗജാന്തരവും റിലീസ് മാറ്റിവെച്ചു. സെക്കൻഡ് ഷോ ഇല്ലാത്തതിനാലാണ് റിലീസ് നീട്ടിവയ്ക്കുന്നതെന്ന് അജഗജാന്തരം സിനിമയുടെ അണിയപ്രവർത്തകർ വ്യക്തമാക്കി.

അജഗജാന്തരവും മാറ്റി; സെക്കൻഡ് ഷോ പ്രശ്നത്തിൽ സമരത്തിന് സംഘടനകൾ
സെക്കൻഡ് ഷോ ഇല്ലെങ്കിൽ മാർച്ചിൽ സിനിമ മുടങ്ങും, റിലീസ് മാറ്റാൻ നിർമ്മാതാക്കൾ

അതെ സമയം കേരളത്തിലെ സിനിമാ തിയേറ്ററുകളിൽ എത്രയും വേഗം സെക്കൻഡ് ഷോ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തിയേറ്റർ ഉടമകളും ജീവനക്കാരും സിനിമാ വിതരണ രംഗത്തെ ജീവനക്കാരും മാർച്ച് 8ന് തിങ്കളാഴ്ച രാവിലെ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തും. രാവിലെ 10 മണിക്ക് അയ്യങ്കാളി ഹാളി മുന്നിൽ ഒത്തുചേർന്ന ശേഷം ജാഥയായി നീങ്ങിയായിരിക്കും സെക്രട്ടേറിയറ്റിന് മുന്നിലെത്തുകയെന്ന് പ്രതിനിധികൾ അറിയിച്ചു. സെക്കൻഡ് ഷോയ്ക്ക് അനുമതി​ നൽകണമെന്ന് ആവശ്യപ്പെട്ട് ഫി​ലി​ം ചേംബർ മുഖ്യമന്ത്രി​ക്ക് കത്തുനൽകി​യി​രുന്നെങ്കി​ലും ഒരു നടപടി​യും ഉണ്ടാകാത്ത സാഹചര്യത്തി​ലാണ് ധർണ്ണ സംഘടി​പ്പി​ക്കാൻ സി​നി​മാ പ്രവർത്തകർ തീരുമാനി​ച്ചത്.

അജഗജാന്തരവും മാറ്റി; സെക്കൻഡ് ഷോ പ്രശ്നത്തിൽ സമരത്തിന് സംഘടനകൾ
സെക്കൻഡ് ഷോ ഇല്ലെങ്കിൽ പ്രീസ്റ്റ് തീയറ്ററിൽ എത്തില്ല; തുറന്ന് പറഞ്ഞ് സംവിധായകൻ ജോഫിൻ ടി ചാക്കോ

തിയറ്ററുകളിൽ സെക്കൻഡ് ഷോയ്ക്ക് കേന്ദ്ര സർക്കാർ നൽകിയ പുതിയ ഇളവുകളിൽ അനുമതിയുണ്ടായിരുന്നു. എന്നാൽ കേരളത്തിൽ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ തൽക്കാലം ഈ ഇളവ് വേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. പ്രതിസന്ധി രൂക്ഷമായതോടെയാണ്‌ റിലീസ് ചെയ്യാനിരുന്ന ‘കള’, ‘ടോൾ ഫ്രീ’, ‘അജഗജാന്തരം’, ‘ആർക്കറിയാം’ തുടങ്ങിയ ചിത്രങ്ങളുടെ റിലീസ് മാറ്റിവെച്ചത് . ആര്യാടൻ ഷൗക്കത്ത് കഥയും തിരക്കഥയും സംഭാഷണവും എഴുതി സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത ‘വർത്തമാനം ’എന്ന ചിത്രം മുന്നൂറോളം തിയറ്ററുകളിൽ 12നു റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in