പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത അടി സിനിമയുടെ റിലീസ് വൈകുന്നതിനെക്കുറിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ ചിത്രത്തിന്റെ നിര്‍മാതാവായ ദുല്‍ഖര്‍ സല്‍മാന് എഴുതിയ കുറിപ്പ് ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് രണ്ടര വര്‍ഷമായി പൂര്‍ത്തിയായിട്ട്. കഴിവുള്ളവരെ കണ്ടില്ലെന്ന് നടിക്കുന്നതിന്റെ വേദന നിനക്ക് അറിയാമല്ലോ, ചലച്ചിത്ര പുരസ്‌കാര ജൂറി നമ്മുടെ കുറിപ്പിനെ ഒഴിവാക്കിയത് പോലെ. എന്റെ സുഹൃത്തെ, ഒരു മറുപടിക്കായി കാത്തിരിക്കുന്നുവെന്നായിരുന്നു ഷൈന്‍ കുറിപ്പില്‍ പറഞ്ഞത്. ഷൈന്‍ അത്തരത്തില്‍ കുറിപ്പെഴുതിയത് താന്‍ അഭിനയിച്ച സിനിമ കാണണം എന്ന ആഗ്രഹത്തിന്റെ പുറത്തായിരിക്കുമെന്നും റിലീസിന്റെ കാര്യത്തില്‍ ഇതുവരെ പ്രൊഡക്ഷന്‍ ഹൗസില്‍ നിന്ന് വ്യക്തത വരുത്തിയിട്ടില്ലെന്നും ചിത്രത്തിന്റെ തിരക്കഥാകൃത്ത് രതീഷ് രവി ദ ക്യുവിനോട് പറഞ്ഞു.
പ്രൊഡക്ഷന്‍ ഹൗസുമായി പ്രശ്‌നങ്ങള്‍ ഒന്നും നിലവില്‍ ഇല്ല. പക്ഷെ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട വ്യക്തത ഇതുവരെ അവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ചിത്രത്തില്‍ എല്ലാവരും മികച്ച രീതിയില്‍ അഭിനയിച്ചിട്ടുണ്ട്. ഷൈനിന്റെ വളരെ വ്യത്യസ്തമായ കഥാപാത്രമാണ്. അതുകൊണ്ട് സിനിമയുടെ ഭാഗമായ എല്ലാവര്‍ക്കും റിലീസ് വൈകുന്നതില്‍ സങ്കടമുണ്ടെന്നും രതീഷ് വ്യക്തമാക്കി.
രതീഷ് രവി പറഞ്ഞത്:
പ്രൊഡക്ഷന്‍ ഹൗസുമായോ അല്ലാതെയോ നിലവില്‍ ഒരു പ്രശ്‌നവും ഇല്ല. നമ്മള്‍ കൊവിഡിന്റെ സമയത്താണ് അടി ഷൂട്ട് ചെയ്യുന്നത്. അപ്പോള്‍ രണ്ട് മൂന്ന് മാസത്തില്‍ റിലീസ് ചെയ്യുമെന്ന പ്രതീക്ഷയിലാണ് അന്ന് ഷൂട്ട് ചെയ്തത്. പക്ഷെ ആ സിനിമ ഇറങ്ങിയില്ല. കൊവിഡ് കഴിഞ്ഞ സമയത്ത് അതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നിരുന്നു. എന്റെ അറിവില്‍ ഇപ്പോഴും കുറച്ച് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ബാക്കിയുണ്ട്.
കൊവിഡ് സമയത്ത് എല്ലാവരും ഒറ്റമുറിയില്‍ സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അതില്‍ വ്യത്യസ്തമായി ഒരു സിനിമ ചെയ്യാമെന്ന ധാരണയിലാണ് അടി ചെയ്യുന്നത്. പിന്നെ ആ സമയത്ത് എല്ലാവര്‍ക്കും ജോലിയും ആകും. പിന്നെ അതിന് ശേഷം ഇതിന്റെ റിലീസ് ഒടിടിയാണോ തിയേറ്റര്‍ ആണോ എന്ന ചര്‍ച്ച വന്നു. ചിത്രീകരണ സമയത്ത് ഒടിടി എന്ന നിലയില്‍ തന്നെയാണ് പ്ലാന്‍ ചെയ്തത.് പക്ഷെ പിന്നീട് അത് തിയേറ്ററില്‍ റിലീസ് ചെയ്യാമെന്ന ചര്‍ച്ചകളും നടന്നിരുന്നു. ഞാന്‍ സമയം കിട്ടമ്പോഴൊക്കെ പ്രൊഡക്ഷന്‍ ഹൗസുമായി റിലീസിന്റെ കാര്യം സംസാരിച്ചിരുന്നു. അപ്പോള്‍ അവര്‍, സംസാരിച്ചുകൊണ്ടിരിക്കുകയാണ് എന്ന് പറയും. ചിലപ്പോള്‍ നല്ലൊരു ഒടിടി പ്ലാറ്റ്‌ഫോം ശരിയായിട്ടുണ്ടാകില്ല എന്ന് തോന്നുന്നു.
പിന്നെ ഷൈന്‍ വളരെ നന്നായി ചെയ്ത ഒരു സിനിമയാണ്. ഇതിപ്പോള്‍ രണ്ട് രണ്ടര വര്‍ഷമായില്ലേ ചിത്രീകരണം കഴിഞ്ഞിട്ട്. ഷൈന്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രം കൂടിയാണ് അടിയിലേത്. സജീവ് നായര്‍ എന്നൊരു കഥാപാത്രമാണ് ഷൈന്‍ ചെയ്തിട്ടുള്ളത്. ഒരു പോസ്റ്റീവ് ക്യാരക്ടറാണ്. അഹാന വളരെ നന്നായി ചെയ്തിട്ടുണ്ട്. ഞങ്ങളുടെ എല്ലാവരുടെയും ഒരു സങ്കടം അതായിരുന്നു. കാരണം എല്ലാവരും വളരെ നന്നായിട്ട് അഭിനയിച്ചിട്ടുണ്ട്. അപ്പോള്‍ അത് കാണാനുള്ള ആഗ്രഹം അന്ന് തൊട്ടേ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. പക്ഷെ റിലീസിന്റെ കാര്യത്തില്‍ ഒരു വ്യക്തത നമുക്ക് പ്രൊഡക്ഷന്റെ ഭാഗത്തുനിന്ന് കിട്ടിയിട്ടില്ല. പ്രൊഡക്ഷന്റെ ഭാഗത്ത് നിന്ന് ചിത്രീകരണം സമയത്തും ഇപ്പോഴും പിന്തുണയെല്ലാം ഉണ്ടായിട്ടുണ്ട്. പക്ഷെ സിനിമ ഇറങ്ങാന്‍ ഒടിടി അല്ലെങ്കില്‍ തിയേറ്റര്‍ എന്നൊരു തീരുമാനം ഉണ്ടാകണം.
ഷൈനിനെ സംബന്ധിച്ച് അഭിനയിച്ച സിനിമ കാണാനുള്ള ആഗ്രഹം എന്നതായിരിക്കും. സിനിമ റിലീസ് ആവണ്ടേ. ഷൈനിന്റെ അടിക്ക് ശേഷം ഷൂട്ട് ചെയ്ത സിനിമകളൊക്കെ വന്നു. തിയേറ്ററിലാണോ, ഒടിടിയിലാണോ എന്നൊരു കണ്‍ഫ്യൂഷന്‍ ഉണ്ട്. അതുകൊണ്ട് തന്നെയാണ് ഇത്രയും വൈകിയതും. അല്ലാതെ പ്രൊഡക്ഷനുമായി എതിര്‍പ്പോ, പ്രശ്‌നങ്ങളോ ഒന്നും എന്റെ അറിവില്‍ ഇല്ല.