'ഡയലോഗുകളുടെ അതിപ്രസരമോ പഞ്ച് ഡയലോഗുകളോ ഡിഎൻഎയിൽ ഉണ്ടാകില്ല'; ഒരു ആക്ഷന്റെ റിയാക്ഷൻ ആണ് സിനിമയെന്ന് തിരക്കഥാകൃത്ത് എകെ സന്തോഷ്

'ഡയലോഗുകളുടെ അതിപ്രസരമോ പഞ്ച് ഡയലോഗുകളോ ഡിഎൻഎയിൽ ഉണ്ടാകില്ല'; ഒരു ആക്ഷന്റെ റിയാക്ഷൻ ആണ് സിനിമയെന്ന് തിരക്കഥാകൃത്ത് എകെ സന്തോഷ്
Published on

ഡയലോ​ഗുകളുടെ അതിപ്രസരമോ പഞ്ച് ഡയലോ​ഗുകളോ ഡിഎൻഎയിൽ ഉണ്ടാകില്ല എന്ന് തിരക്കഥാകൃത്ത് എ.കെ സന്തോഷ്. തിരക്കഥാകൃത്ത് എകെ സന്തോഷ്. കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, ഉപ്പുകണ്ടം ബ്രദേർസ് തുടങ്ങി നിരവധി സിനിമകളൊരുക്കിയ ടി.എസ്. സുരേഷ് ബാബു ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ഇവസ്റ്റി​ഗേറ്റീവ് ത്രില്ലർ ചിത്രമാണ് ഡിഎൻഎ. അഷ്‌കർ സൗദാന്‍, റായ് ലക്ഷ്മി, ഹന്നാ റെജി കോശി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സറാണ്. ആക്ഷൻ ഇൻവസ്റ്റി​ഗേറ്റീവ് ത്രില്ലറായി ഒരുങ്ങിയ ചിത്രത്തിൽ സംഭാഷണങ്ങളുടെ അതിപ്രസരമോ പഞ്ച് ഡയലോ​ഗുഖളോ ഉണ്ടാവില്ലെന്നും എഴുത്തിൽ ഒരു പരിധി വിട്ടുള്ള പരീക്ഷണങ്ങൾ നടക്കില്ലെന്നും തിരക്കഥാകൃത്ത് സന്തോഷ് പറയുന്നു. ഒരു ആക്ഷന്റെ റിയാക്ഷൻ ആണ് ഈ സിനിമയെന്നും ഈ സിനിമയുടെ സസ്പെൻസ് മനസ്സിലാക്കി കഴിഞ്ഞും ഒരാൾ ഈ സിനിമ കാണുകയാണെങ്കിൽ അതാണ് ഈ സിനിമയുടെ വിജയം എന്നും സന്തോഷ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

എ.കെ സന്തോഷ് പറഞ്ഞത്:

എഴുത്തിൽ ഒരു പരിധി വിട്ടുള്ള പരീക്ഷണങ്ങൾ നടക്കില്ല. ഒരു കാലത്തുള്ള സുരേഷ് ഗോപി, മമ്മൂട്ടി സിനിമകളിലൊക്കെ ഡയലോഗുകളുടെ അതിപ്രസരം ഉണ്ടായിരുന്നു. അത് അന്നത്തെ തലമുറ കൈയ്യടിപ്പിച്ച് വിജയിപ്പിച്ച സിനിമകൾ ആയിരുന്നു. ഇന്ന് അത് മാറി വളരെ വളരെ റിയലിസ്റ്റിക് ആയിട്ടുള്ള എഴുത്ത് മലയാളത്തിൽ വന്നു. അന്നത്തെ പോലെ ഡയലോഗുകളുടെ അതിപ്രസരങ്ങളും പഞ്ച് ഡയലോഗുകളും ഡി എൻ എ യിൽ ഇല്ല. ഒരു ആക്ഷന്റെ റിയാക്ഷൻ ആണ് ഈ സിനിമ. സിനിമയുടെ ആദ്യ ഷോ കഴിയുമ്പോഴേക്കും അതിലെ സസ്പെൻസ് പൊളിയുകയാണ്. പക്ഷെ അത് അറിഞ്ഞുകൊണ്ടും വീണ്ടും ഒരാൾ ആ സിനിമ കാണുകയാണെങ്കിൽ അതാണ് ആ സിനിമയുടെ വിജയം.

ഒരു സിറ്റിയിൽ തുടർച്ചയായി നടക്കുന്ന കൊലപാതകങ്ങളും അതിനെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന പോലീസ് ഉദ്ധ്യോ​ഗസ്ഥരുടെ കഥയുമാണ് സിനിമയുടെ ഇതിവൃത്തം. റിയാസ് ഖാന്‍, ബാബു ആൻ്റണി, അജു വർഗീസ്, രൺജി പണിക്കർ, ഇർഷാദ്, രവീന്ദ്രൻ, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ, സീത, ശിവാനി, സജ്നാ (ബിഗ്‌ ബോസ്), അഞ്ജലി അമീർ, ഇടവേള ബാബു, സുധീർ (ഡ്രാക്കുള ഫെയിം), കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, കൈലാഷ്, കുഞ്ചൻ, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോൺ കൈപ്പള്ളിൽ, രഞ്ജു ചാലക്കുടി, രാഹുൽ, രവി വെങ്കിട്ടരാമൻ, ശിവൻ ശ്രീനിവാസൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രം ജൂൺ 14 ന് തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in