'ഇതുവരെ കണ്ടിട്ടുള്ള പോലീസ് കഥാപാത്രങ്ങൾ പോലെ ഹൈപ്പോ ഗ്ലോറിഫിക്കേഷനോ ഡിഎൻയിലെ കഥാപാത്രത്തിനില്ല'; എ.കെ സന്തോഷ്

'ഇതുവരെ കണ്ടിട്ടുള്ള പോലീസ് കഥാപാത്രങ്ങൾ പോലെ ഹൈപ്പോ ഗ്ലോറിഫിക്കേഷനോ ഡിഎൻയിലെ കഥാപാത്രത്തിനില്ല'; എ.കെ സന്തോഷ്
Published on

സാധാരണ കണ്ടിട്ടുള്ള പോലീസ് കഥാപാത്രങ്ങൾ പോലെ ഒരു ഹൈപ്പോ ഗ്ലോറിഫിക്കേഷനോ റായ് ലക്ഷ്മിയുടെ കഥാപാത്രത്തിന് കൊടുത്തിട്ടില്ലെന്ന് തിരക്കഥാകൃത്ത് എ.കെ സന്തോഷ്. ചിത്രത്തിലെ നായകൻ പുതുമുഖമായതു കൊണ്ട് തന്നെ അതിനെ ബാലൻസ് ചെയ്യാൻ കുറച്ച് ഇമേജുള്ള താരങ്ങളെ കാസ്റ്റ് ചെയ്യാം എന്ന നിർമാതാവിന്റെ നിർദ്ദേശ പ്രകാരമാണ് റായ് ലക്ഷി അടക്കമുള്ളവർ ചിത്രത്തിലേക്ക് വന്നത് എന്ന് സന്തോഷ് പറയുന്നു. ചിത്രത്തിൽ അഷകറാണ് നായകനെങ്കിലും സിനിമ മുന്നോട്ട് കൊണ്ടുപോകുന്നത് റായ് ലക്ഷ്മിയുടെ കഥാപാത്രമാണെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ എ.കെ സന്തോഷ് പറഞ്ഞു.

എ.കെ സന്തോഷ് പറഞ്ഞത്:

അഷ്‌കർ ആണ് നമ്മുടെ നായകൻ അപ്പോൾ മറ്റു കഥാപാത്രങ്ങളിൽ പുതുമുഖങ്ങളെ വച്ചാൽ അയാൾക്കൊരു സപ്പോർട്ട് ഇല്ലാതെ പോകും. അങ്ങനെ അഷ്കറിനെ ബാലൻസ് ചെയ്യാനായി കുറച്ച് ഇമേജുള്ള താരങ്ങളെ കാസ്റ്റ് ചെയ്‌താൽ അത് സിനിമക്ക് ഗുണം ചെയ്യുമെന്ന് നിർമാതാവ് നിർദ്ദേശിച്ചു. അത് നല്ലൊരു ആശയമായി ഞങ്ങൾക്ക് തോന്നി. അങ്ങനെയാണ് ഇപ്പോൾ കാണുന്ന മറ്റു കാസ്റ്റുകൾ ഈ സിനിമയിലേക്ക് വരുന്നത്. ഈ സിനിമ കാണുമ്പോൾ അഷ്‌കർ ആണ് നായകനെങ്കിലും കഥ മുന്നോട്ട് കൊണ്ടുപോകുന്നത് റായ് ലക്ഷ്മി ആണ്. പടം കാണുമ്പോൾ ഇതിലെ ഹീറോയും ഹീറോയിനും അഷ്‌കറും റായ് ലക്ഷ്മിയുമാണെന്ന് തോന്നിപോകും. കൊച്ചി പോലീസ് കമ്മീഷണർ ആയിട്ടാണ് റായ്‌ ലക്ഷ്മി ഇതിൽ അഭിനയിക്കുന്നത്. നമ്മൾ ഇതുവരെ കണ്ടിട്ടുള്ള പോലീസ് കഥാപാത്രങ്ങൾ പോലെ ഒരു ഹൈപ്പോ ഗ്ലോറിഫിക്കേഷനോ ഈ കഥാപാത്രത്തിന് ഞങ്ങൾ കൊടുത്തിട്ടില്ല. ഇതിലെ ഫൈറ്റ് ആണെങ്കിലും അഷ്കറിന് ഒരു ഡയറക്റ്റ് ഫൈറ്റ് ഒന്നും ഞങ്ങൾ ചെയ്തിട്ടില്ല. അയാളുടെ കഥാപാത്രത്തിന്റെ ബലഹീനത അംഗീകരിക്കുന്ന രീതിയിലാണ് അതിന്റെ കൊറിയോഗ്രാഫി.

കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, ഉപ്പുകണ്ടം ബ്രദേർസ് തുടങ്ങി നിരവധി സിനിമകളൊരുക്കിയ ടി.എസ്. സുരേഷ് ബാബു ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ഇവസ്റ്റി​ഗേറ്റീവ് ത്രില്ലർ ചിത്രമാണ് ഡിഎൻഎ. അഷ്‌കർ സൗദാന്‍, റായ് ലക്ഷ്മി, ഹന്നാ റെജി കോശി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സറാണ്. ഒരു സിറ്റിയിൽ തുടർച്ചയായി നടക്കുന്ന കൊലപാതകങ്ങളും അതിനെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന പോലീസ് ഉദ്ധ്യോ​ഗസ്ഥരുടെ കഥയുമാണ് സിനിമയുടെ ഇതിവൃത്തം. റിയാസ് ഖാന്‍, ബാബു ആൻ്റണി, അജു വർഗീസ്, രൺജി പണിക്കർ, ഇർഷാദ്, രവീന്ദ്രൻ, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ, സീത, ശിവാനി, സജ്നാ (ബിഗ്‌ ബോസ്), അഞ്ജലി അമീർ, ഇടവേള ബാബു, സുധീർ (ഡ്രാക്കുള ഫെയിം), കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, കൈലാഷ്, കുഞ്ചൻ, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോൺ കൈപ്പള്ളിൽ, രഞ്ജു ചാലക്കുടി, രാഹുൽ, രവി വെങ്കിട്ടരാമൻ, ശിവൻ ശ്രീനിവാസൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രം ജൂൺ 14 ന് തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in