സ്വവര്‍ഗാനുരാഗിയായ കഥാപാത്രം; ഡോക്ടര്‍ സ്ട്രേഞ്ച് റിലീസ് ബാന്‍ ചെയ്ത് സൗദി അറേബ്യ

സ്വവര്‍ഗാനുരാഗിയായ കഥാപാത്രം; ഡോക്ടര്‍ സ്ട്രേഞ്ച് റിലീസ് ബാന്‍ ചെയ്ത് സൗദി അറേബ്യ
Published on

മാര്‍വല്‍ സ്റ്റുഡിയോസ് പുറത്തിറക്കാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ഡോക്ടര്‍ സ്‌ട്രേഞ്ച് ഇന്‍ ദ മള്‍ടിവേഴ്‌സ് ഓഫ് മാഡ്‌നെസ്' എന്ന സിനിമ സൗദി അറേബ്യയില്‍ നിരോധിച്ചു. സ്വവര്‍ഗാനുരാഗിയായ ഒരു കഥാപാത്രം ചിത്രത്തിലുള്ളതിനാലാണ് സിനിമ നിരോധിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മെയ് 6നാണ് ചിത്രം യു.എസില്‍ റിലീസ് ചെയ്യാനിരിക്കുന്നത്. അതേ ദിവസം തന്നെ സൗദി അടക്കമുള്ള രാജ്യങ്ങളിലും റിലീസ് ചെയ്യാമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. മാര്‍വല്‍ യൂണിവേഴ്‌സില്‍ നിന്നും വരുന്ന ഏറ്റവും പുതിയ സൂപ്പര്‍ ഹീറോ 'അമേരിക്ക ഷാവേസും' ചിത്രത്തിലൂടെ പ്രേക്ഷകരിലേക്കെത്തുന്നു. ഈ കഥാപാത്രം സ്വവര്‍ഗാനുരാഗിയാണ്.

ഇക്കാരണത്താലാണ് സൗദി അറേബ്യയില്‍ ചിത്രം ബാന്‍ ചെയ്യാന്‍ കാരണം. സൗദിക്ക് പുറമെ മറ്റുചില ഗള്‍ഫ് രാജ്യങ്ങളും സിനിമ നിരോധിക്കാനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഡോക്ടര്‍ സ്‌ട്രേഞ്ചിന് മുമ്പ് മാര്‍വലിന്റെ തന്നെ 'എറ്റേണല്‍സ്' എന്ന സിനിമയും സൗദിയില്‍ ഇതേ കാരണത്താല്‍ ബാന്‍ ചെയ്യപ്പെട്ടിരുന്നു.

2016ലാണ് ഡോക്ടര്‍ സ്‌ട്രേഞ്ച് സിനിമകളിലെ ആദ്യ ചിത്രം പുറത്തിറങ്ങുന്നത്. സ്‌കോട്ട് ഡെറിക്‌സണാണ് ചിത്രം സംവിധാനം ചെയ്തത്. ആ സീരീസിലെ രണ്ടാമത്തെ ചിത്രമാണ് 'ഡോക്ടര്‍ സ്‌ട്രേഞ്ച് ഇന്‍ ദ മള്‍ടിവേഴ്‌സ് ഓഫ് മാഡ്‌നെസ്'. ഈ ചിത്രം സംവിധാനം ചെയ്യുന്നത് സാം റെയ്മിയാണ്. ബെനഡിക്റ്റ് കുംബര്‍ബാച്ചാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഡോക്ടര്‍ സ്‌ട്രെഞ്ചിനെ അവതരിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in