'കാഞ്ചനയോട് വെറുപ്പ് തോന്നരുത് എന്ന നിർബന്ധമുണ്ടായിരുന്നു'; തലയണമന്ത്രത്തെ പറ്റി ഉർവശി

'കാഞ്ചനയോട് വെറുപ്പ് തോന്നരുത് എന്ന നിർബന്ധമുണ്ടായിരുന്നു'; തലയണമന്ത്രത്തെ പറ്റി ഉർവശി
Published on

തലയണമന്ത്രത്തിലെ കാഞ്ചനയോട് ആളുകൾക്ക് വെറുപ്പ് തോന്നാതിരിക്കണമെന്ന് സത്യൻ അന്തിക്കാടിനും, ശ്രീനിവാസനും നിർബന്ധമുണ്ടായിരുന്നുവെന്ന് ഉർവശി. തലയണമന്ത്രം കഥ കേൾക്കുമ്പോൾ കാഞ്ചനയെ വില്ലത്തിയായാണ് കണ്ടതെന്നും, എന്നാൽ എല്ലാവരിലും ഒരു വില്ലനുണ്ട് എന്ന് പറഞ്ഞ് സത്യൻ അന്തിക്കാട് തിരുത്തുകയായിരുന്നുവെന്നും ഉർവശി ദ ക്യു സ്റ്റുഡിയോക്ക് തന്ന അഭിമുഖത്തിൽ പറഞ്ഞു. കാഞ്ചനക്ക് സ്വന്തം ഭർത്താവ്, സ്വന്തം കുഞ്ഞ്, സ്വന്തം വീട് എന്ന തോന്നലുകളെ ഉള്ളൂവെന്നും, എന്നാൽ അത് അന്തരീക്ഷത്തിന് ചേർന്നതല്ലാതായിപോയിയെന്നും, താൻ സാധാരണമായി അഭിനയിച്ചാൽ മതിയെന്നും സത്യൻ അന്തിക്കാട് പറഞ്ഞുവെന്നും ഉർവശി കൂട്ടിച്ചേർത്തു.

തലയണമന്ത്രം പോലും ആളുകൾക്ക് വെറുപ്പ് തോന്നാത്ത വിധം ചെയ്യണമെന്ന് ശ്രീനിയേട്ടനും സത്യേട്ടനും നിർബന്ധമുണ്ടായിരുന്നു. കഥ കേട്ട് കഴിയുമ്പോൾ ഞാൻ വിചാരിക്കുന്നത് ഇവർ വില്ലത്തിയാണ് എന്നാണ്. ആദ്യ ദിവസം അങ്ങനെയാണ് പെർഫോം ചെയ്തത്. അപ്പോൾ സത്യേട്ടൻ പറഞ്ഞു അത് വേണ്ട. എല്ലാ മനുഷ്യരുടെയും ഉള്ളിൽ ഒരു വില്ലനും വില്ലത്തിയും ഉണ്ടാകും. കാഞ്ചനക്ക് സ്വന്തം ഭർത്താവ്, സ്വന്തം കുഞ്ഞ്, സ്വന്തം വീട്. മറ്റുള്ളവരെപ്പോലെ അന്തസ്സായി ജീവിക്കണം എന്ന ആഗ്രഹമേയുള്ളൂ. അത് ഈ അന്തരീക്ഷത്തിന് പറ്റാത്തതായിപ്പോയീ എന്നെ ഉള്ളു. ഉർവശി നോർമലായി പെർഫോം ചെയ്താൽ മതിയെന്ന്.

ഉർവശി

സുഭാഷ് ലളിത സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചാൾസ്‌ എന്റർപ്രൈസസ് ആണ് ഉർവശിയുടേതായി തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം. ചിത്രം റിലയൻസ് എന്റർടൈന്മെന്റും, ജോയ് മൂവീസും, എപി ഇന്റർനാഷണലും ചേർന്നാണ് തിയേറ്ററുകളിലെത്തിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in