ചലച്ചിത്രതാരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരുമായ ശരത്കുമാറിനും ഭാര്യ രാധിക ശരത്കുമാറിനും ചെക്ക് കേസില്‍ തടവുശിക്ഷ. ഒന്നര കോടിയുടെ തിരിച്ചടവ് മുടങ്ങിയ കേസിലാണ് നടപടി. ഒരു വര്‍ഷത്തേക്കാണ് ഇരുവരെയും തടവ് ശിക്ഷക്ക് വിധിച്ചിരിക്കുന്നത്. റേഡിയന്‍സ് മീഡിയ നല്‍കിയ കേസിലാണ് ഇരുവര്‍ക്കും ശിക്ഷ ലഭിച്ചത്.
ചെന്നൈ സ്പെഷ്യൽ കോടതിയുടേതാണ് വിധി. ഇരുവരും പങ്കാളിയായ മാജിക് ഫ്രെയിംസ് എന്ന കമ്പനി ഒന്നര കോടി രൂപ വാങ്ങിയെന്നും ഈടായി ചെക്ക് നല്‍കിയെന്നുമായിരുന്നു പരാതി. എന്നാൽ എല്ലാം ചെക്കുകളും മടങ്ങുകുകയായിരുന്നു . ശരത്കുമാര്‍ 50 ലക്ഷം രൂപ കടം വാങ്ങിയെന്നും പരാതിയില്‍ പറയുന്നു.
സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശരത്ത് കുമാര്‍ അറിയിച്ചു. എന്നാല്‍ എല്ലാ ചെക്കുകളും മടങ്ങുകയായിരുന്നു. ഇതിന് മുമ്പ് കേസുമായി ബന്ധപ്പെട്ട് സൈദാപേട്ട് ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ ആരംഭിച്ച ക്രിമിനല്‍ നടപടികളെ ചോദ്യം ചെയ്ത് ശരത്ത് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ചെക്ക് കേസില്‍ ഇവര്‍ക്കെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കാന്‍ ജസ്റ്റിസ് ജി കെ ഇല്ലന്തിരയ്യന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് വിചാരണ ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ജഡ്ജി സൈദാപേട്ടിലെ ഫാസ്റ്റ് ട്രാക്ക് കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു.