ഡോൺ പാലാത്തറയുടെ 'സന്തോഷത്തിന്റെ ഒന്നാം രഹസ്യം'; മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തിൽ

ഡോൺ പാലാത്തറയുടെ 'സന്തോഷത്തിന്റെ ഒന്നാം രഹസ്യം'; മോസ്കോ ഇന്റർനാഷണൽ  ഫിലിം ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തിൽ
Published on

ഡോൺ പാലാത്തറയുടെ “സന്തോഷത്തിന്റെ ഒന്നാം രഹസ്യം” 43ആം മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന മത്സരവിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. മത്സരവിഭാഗത്തിൽ ഉൾപ്പെട്ട പതിമൂന്ന് ചിത്രങ്ങളിൽ ഒരേയൊരു ഇന്ത്യൻ ചിത്രമാണുള്ളത്. റിമ കല്ലിങ്കലും ജിതിൻ പുത്തഞ്ചേരിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നീരജ രാജേന്ദ്രനും വേഷമിടുന്നു. ഫിയാപ്ഫിന്റെ പ്രത്യേകാംഗീകാരമുള്ള , ലോകത്തെ ഏറ്റവും മികച്ച ഫെസ്റ്റിവലുകളിൽ ഒന്നായ MIFFൽ പ്രദർശിപ്പിക്കപ്പെടുന്ന, ഡോണിന്റെ തന്നെ രണ്ടാമത്തെ സിനിമ ആണ് സന്തോഷത്തിന്റെ ഒന്നാം രഹസ്യം. ഡോൺ എഴുതി സംവിധാനം ചെയ്ത 1956, മധ്യതിരുവിതാംകൂർ എന്ന സിനിമ കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇതേ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ടിരുന്നു.

ഡോൺ പാലാത്തറയുടെ 'സന്തോഷത്തിന്റെ ഒന്നാം രഹസ്യം'; മോസ്കോ ഇന്റർനാഷണൽ  ഫിലിം ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തിൽ
85 മിനുട്ടുള്ള ഒറ്റഷോട്ട്, ഡോൺ പാലത്തറയുടെ സന്തോഷത്തിന്റെ ഒന്നാം രഹസ്യം നാളെ ഐഎഫ്എഫ്കെയിൽ

“സന്തോഷത്തിന്റെ ഒന്നാം രഹസ്യം”മോസ്കോ ഫെസ്റ്റിവലിൽ മത്സരവിഭാഗത്തിൽ ഇതിനു മുൻപ് 1973ൽ അടൂർ ഗോപാലകൃഷണന്റെ സ്വയംവരം പ്രദർശിപ്പിക്കപ്പെട്ടിരുന്നു. ഏപ്രിൽ 22 മുതൽ 29 വരെയുള്ള ദിവസങ്ങളിലാണ് ഫെസ്റ്റിവൽ. കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ 2020ൽ ഫെസ്റ്റിവൽ താമസിച്ചാണു നടത്തിയതെങ്കിലും ഈ വർഷം സ്ഥിരം സമയമായ ഏപ്രിലിൽ തന്നെ ഫെസ്റ്റിവൽ നടക്കും.

ചിത്രത്തിന്റെ ഇന്റർനാഷണൽ പ്രിമിയർ ആണ് മോസ്‌കോയിൽ നടക്കുന്നത്. സന്തോഷത്തിന്റെ ഒന്നാം രഹസ്യം ഇതിനു മുൻപ് IFFK യിൽ മലയാളം സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു. ഒറ്റ ഷോട്ടിൽ, ഒരു കാറിനുള്ളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in