'സന്ദേശം' എന്ന സിനിമ പുറത്തിറങ്ങി മുപ്പത് വര്‍ഷത്തിന് ശേഷവും രാഷ്ട്രീയ ഉള്ളടക്കവും മുന്നോട്ട് വച്ച അരാഷ്ട്രീയതയും മുന്‍നിര്‍ത്തി അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചര്‍ച്ചകള്‍ ഉണ്ടാകാറുണ്ട്. സന്ദേശം എന്ന സിനിമ കോണ്‍ഗ്രസുകാരെയും കമ്മ്യൂണിസ്റ്റുകാരെയും ഒരു പോലെ വിമര്‍ശിച്ചിട്ടും വിമര്‍ശനങ്ങളും ഭീഷണിക്കത്തുകളും വന്നത് കമ്മ്യൂണിസ്റ്റുകാരില്‍ നിന്ന് മാത്രമാണെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. മാതൃഭൂമി വാരാന്ത്യപ്പതിപ്പില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.
സന്ദേശം സിനിമയിലെ വിമര്‍ശനത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധിക്കാത്തതിന് എന്താണ് കാരണമെന്ന ചോദ്യത്തിന് കോണ്‍ഗ്രസ് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കാറില്ലെന്നും അത് നേതൃത്വം ഇടപെട്ട് തടയുമെന്നുമാണ് ഉമ്മന്‍ചാണ്ടിയുടെ മറുപടി.
സത്യന്‍ അന്തിക്കാടിന്റെ ചോദ്യം
ശ്രീനിവാസൻ എഴുതി ഞാൻ സംവിധാനം ചെയ്ത ‘സന്ദേശം’ എന്ന സിനിമ 30 കൊല്ലമായി ഇപ്പോഴും പ്രസക്തമായി നിൽക്കുന്നുണ്ട്. കമ്യൂണിസ്റ്റുകാരെയും കോൺഗ്രസുകാരെയും ഒരേപോലെ ഞങ്ങൾ അതിൽ വിമർശിച്ചിട്ടുണ്ട്. എന്നാൽ, കമ്യൂണിസ്റ്റുകാരിൽനിന്ന് എനിക്കും ശ്രീനിക്കും ഒരുപാട് വിമർശനങ്ങൾ ഉണ്ടായി. ഭീഷണിക്കത്തുകൾ വന്നു. എന്നാൽ, കോൺഗ്രസുകാർ അനങ്ങിയില്ല.
ഉമ്മന്‍ചാണ്ടിയുടെ ഉത്തരം
കോൺഗ്രസ് അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കാറില്ല. ആരെങ്കിലും അങ്ങനൊരു സമീപനം എടുത്താൽ നേതൃത്വം ഇടപെട്ട് തടയും. തെറ്റ് ചൂണ്ടിക്കാണിക്കാൻ ഒരാളുണ്ടാവുക എന്നത് പൊതുപ്രവർത്തനത്തെ ശക്തിപ്പെടുത്താൻ സഹായകമായിട്ടാണ് ഞങ്ങൾ കാണുന്നത്. പത്രങ്ങളുടെ സ്വാധീനം അതല്ലേ. അടിയന്തരാവസ്ഥയിൽ പല നന്മകളും ഉണ്ടായി. എന്നാൽ, പത്രങ്ങൾക്ക് ഏർപ്പെടുത്തിയ സെൻസറിങ് ഒരു വലിയ പോരായ്മയായിരുന്നു. മാധ്യമങ്ങളെ നിയന്ത്രിച്ചത് അന്ന് വലിയ തെറ്റായിപ്പോയി