ഗുരുവായൂരമ്പല നടയില്‍' എന്ന സിനിമ പ്രഖ്യാപിച്ചതിന്റെ പേരില്‍ പൃഥ്വിരാജിനെതിരെ ഭീഷണി ഉയര്‍ത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് നിര്‍മ്മാതാവ് സന്ദീപ് സേനന്‍. ഒരു പോസ്റ്റര്‍ കണ്ട് സിനിമയെ മുന്‍വിധിയോടെ സമീപിക്കുന്നതും അഭിനയിക്കുന്ന നടനെതിരെ ഭീഷണി മുഴക്കുന്നതും അനുവദിക്കാനാകില്ല. ഏത് സിനിമ ചെയ്യണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ആ നടന്റേതാണ്.
സന്ദീപ് സേനന്‍ ദ ക്യുവിനോട്
പൃഥ്വിരാജ് അല്ല സിനിമയിലെ മറ്റേതൊരാള്‍ ആണെങ്കിലും ഏത് സിനിമ തെരഞ്ഞെടുക്കണം ഏത് വേണ്ട എന്നത് അവരുടെ സ്വാതന്ത്ര്യം ആണ്. നന്ദനം എന്ന സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ ആളാണ് പൃഥ്വിരാജ്. 20 വര്‍ഷമായി നിരന്തരം സിനിമ ചെയ്യുന്ന പൃഥ്വിരാജിന് ഏത് സിനിമ ചെയ്യണം ചെയ്യേണ്ട എന്ന ബോധ്യം ഉണ്ട്. അത് തീരുമാനിക്കേണ്ടത് പുറത്ത് നിന്നൊരാള്‍ അല്ല. പൃഥ്വിരാജിനെ ടാര്‍ഗറ്റ് ചെയ്യാനും മലയാള സിനിമയില്‍ ധ്രുവീകരണം സൃഷ്ടിക്കാനും ഉള്ള ഒരു നീക്കവും അനുവദിച്ചു കൊടുക്കില്ല. ഈ സിനിമയുടെ പേരില്‍ പൃഥ്വിരാജിനെതിരെ ഉള്ള ഭീഷണി മുഖവിലക്കെടുക്കുന്നുമില്ല. പോസ്റ്ററും പേരും കണ്ട് സിനിമയെ എതിര്‍ക്കുന്നതും സിനിമ എന്ന മാധ്യമത്തെയും, സിനിമാ വ്യവസായത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഒരു നിലക്കും അംഗീകരിക്കില്ല.
അന്താരാഷ്ട്ര ഹിന്ദു പരിഷത് നേതാവ് പ്രതീഷ് വിശ്വനാഥന്‍ ആണ് പൃഥ്വിരാജിനെതിരെ വെല്ലുവിളിയുമായി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നത്. ജയ ജയ ജയ ഹേ എന്ന സിനിമക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന സിനിമ ആണ് ഗുരുവായൂര്‍ അമ്പലനടയില്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിനൊപ്പം ചേര്‍ന്ന ഈ സിനിമ നിര്‍മ്മിക്കുന്നത്.
പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റ്
മലയാള സിനിമാക്കാര്‍ക്ക് ദിശ ബോധം ഉണ്ടാക്കാന്‍ ഉണ്ണിമുകുന്ദന് കഴിയുന്നുണ്ട് എന്ന് വ്യക്തമായി .എന്നാല്‍ ഗുരുവായൂരപ്പന്റെ പേരില്‍ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കില്‍ രാജുമോന്‍ അനൗണ്‍സ് ചെയ്ത സ്വന്തം വാരിയം കുന്നനെ ഒന്നോര്‍ത്താല്‍ മതി .
ജയ് ശ്രീകൃഷ്ണ