'അവരുടെ പരിശ്രമം വെറുതെയായില്ല, WCCയിലെ എല്ലാ സഹോദരങ്ങളോടും സ്‌നേഹവും ആദരവും': സമാന്ത

'അവരുടെ പരിശ്രമം വെറുതെയായില്ല, WCCയിലെ എല്ലാ സഹോദരങ്ങളോടും സ്‌നേഹവും ആദരവും': സമാന്ത
Published on

മലയാള സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ WCCയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് നടി സമാന്ത. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ തുടര്‍നടപടികളില്‍ പ്രതികരിക്കുകയായിരുന്നു നടി. ഇപ്പോള്‍ നടക്കുന്ന ഈ മാറ്റങ്ങള്‍ക്ക് WCCയോട് നമ്മള്‍ കടപ്പെട്ടിരിക്കുന്നു എന്ന് സമാന്ത പറഞ്ഞു. WCCയുടെ പരിശ്രമങ്ങള്‍ പാഴായില്ല. വളരെ ആവശ്യമായ ഒരു മാറ്റത്തിന്റെ തുടക്കം മാത്രമാണിതെന്നും സമാന്ത പറഞ്ഞു.

സുരക്ഷിതവും മാന്യവുമായ തൊഴിലിടം എല്ലാവര്‍ക്കും ലഭിക്കേണ്ടതാണ്. പലരും അതിനായി പോരടിച്ചുകൊണ്ടിരിക്കുകയാണ്. WCCയുടെ അവിശ്വസനീയമായ പ്രവര്‍ത്തനങ്ങളെ വര്‍ഷങ്ങളായി പിന്തുടരുന്നുണ്ടെന്നും സംഘടനയിലെ എല്ലാ സഹോദരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സ്‌നേഹവും ആദരവും അര്‍പ്പിക്കുന്നുവെന്നും സമാന്ത ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു. WCCയുടെ ഔദ്യോഗിക ലോഗോയോടൊപ്പമാണ് സമാ സ്‌റ്റോറി പങ്കുവെച്ചിരിക്കുന്നത്. തെലുങ്ക് റൊമാന്റിക് ചിത്രമായ 'ഖുഷി'യാണ് സമാന്ത നായികയായി അവസാനം തിയറ്ററിലെത്തിയ ചിത്രം. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 'സിറ്റഡല്‍: ഹണി ബണ്ണി' എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് സമാന്ത.

സമാന്തയുടെ ഓണ്‍ലൈന്‍ സ്റ്റോറിയുടെ പൂര്‍ണ്ണരൂപം:

കേരളത്തിലെ വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ (WCC) അവിശ്വസനീയമായ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങളായി ഞാന്‍ പിന്തുടരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വെളിച്ചത്തുവരുമ്പോള്‍, നമ്മള്‍ WCCയോട് കടപ്പെട്ടിരിക്കുന്നു. സുരക്ഷിതവും മാന്യവുമായ ജോലിസ്ഥലം എല്ലാവര്‍ക്കും ലഭിക്കേണ്ടതാണ്. എന്നിട്ടും പലര്‍ക്കും അതിനായി പോരാടേണ്ടി വരുന്നു. എന്നാല്‍ അവരുടെ പരിശ്രമം പാഴായില്ല. അവശ്യമായ മാറ്റത്തിന്റെ തുടക്കം മാത്രമാണിതെന്ന് ഞാന്‍ കരുതുന്നു. ഡബ്ല്യുസിസിയിലെ എന്റെ സുഹൃത്തുക്കള്‍ക്കും സഹോദരിമാര്‍ക്കും എന്റെ സ്‌നേഹവും ബഹുമാനവും അര്‍പ്പിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in