സമാന്ത അര്‍ജുന്‍ റെഡ്ഡിയെ പുകഴ്ത്തിയത് കുത്തിപ്പൊക്കി സൈബര്‍ ആക്രമണം, തിരിച്ചടിച്ച് നടി

സമാന്ത അര്‍ജുന്‍ റെഡ്ഡിയെ പുകഴ്ത്തിയത് കുത്തിപ്പൊക്കി സൈബര്‍ ആക്രമണം, തിരിച്ചടിച്ച് നടി

Published on

പ്രണയമാകുമ്പോള്‍ തല്ലാന്‍ സ്വാതന്ത്ര്യമുണ്ടെന്ന അര്‍ജ്ജുന്‍ റെഡ്ഡി സംവിധായകന്‍ സന്ദീപ് റെഡ്ഡി വെങ്ങയുടെ പ്രതികരണത്തിനെതിരെ വിമര്‍ശനമുയരുമ്പോള്‍ തെന്നിന്ത്യന്‍ നായിക സമാന്ത അക്കിനേനിയുടെ പഴയ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ കുത്തിപ്പൊക്കുകയാണ് ചിലര്‍. സന്ദീപ് റെഡ്ഡി വെങ്ങയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം അങ്ങേയറ്റം അലോസരപ്പെടുത്തുന്നതാണെന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സമാന്തയ്ക്ക് നേരെ സൈബര്‍ ആക്രമണമുണ്ടായത്. അര്‍ജുന്‍ റെഡ്ഡി കണ്ട് സമാന്ത പോസ്റ്റ് ചെയ്ത അഭിപ്രായം കുത്തിപ്പൊക്കിയായിരുന്നു ആക്രമണം.

കുറേ കാലത്തിന് ശേഷം കണ്ട ഏറ്റവും മൗലികമായ സിനിമ. തെലുങ്കിന്റെ സുവര്‍ണകാലം. അര്‍ജുന്‍ റെഡ്ഡി ഔട്ട് സ്റ്റാന്‍ഡിംഗ് എന്നായിരുന്നു സിനിമ കണ്ടപ്പോള്‍ സമാന്തയുടെ ട്വീറ്റ്. സമാന്തയുടേത് ഇരട്ടത്താപ്പാണെന്ന് വിമര്‍ശനം വന്നപ്പോള്‍ നിലപാട് വിശദീകരിച്ച് നടി രംഗത്തെത്തി. സിനിമ ഇഷ്ടപ്പെടുന്നതും ഒരു അഭിപ്രായത്തോട് വിയോജിപ്പ് രേഖപ്പെടുത്തുന്നതും വ്യത്യസ്ഥമായ കാര്യങ്ങളാണ്. അര്‍ജുന്‍ റെഡ്ഡിയുടെ കഥ ഇഷ്ടപ്പെട്ടിരുന്നു. പ്രണയം ഒപ്പമുള്ളയാളുടെ ചെകിട്ടത്തടിക്കാനുള്ള സ്വാതന്ത്ര്യമാണെന്ന വാദത്തോട് യോജിപ്പില്ലെന്നായിരുന്നു വിശദീകരണം.

നിങ്ങള്‍ ഒരു സ്ത്രീയുമായി ആഴത്തിലുള്ള പ്രണയത്തിലും അടുപ്പത്തിലും ആയിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് പരസ്പരം തല്ലാനുള്ള സ്വാതന്ത്ര്യമില്ലെങ്കില്‍, ഞാന്‍ അവിടെയൊന്നും കാണുന്നില്ല എന്നായിരുന്നു ഫിലിം കമ്പാനിയന്‍ വെബ് സൈറ്റില്‍ അനുപമാ ചോപ്രയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിംഗ് എന്നീ സിനിമകളുടെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വെങ്ങ പ്രതികരിച്ചത്. അര്‍ജ്ജുന്‍ റെഡ്ഡിയുടെ ഹിന്ദി റീമേക്ക് കബീര്‍ സിങ് 200 കോടി ക്ലബ്ബും മറികടന്ന് കുതിപ്പ് തുടരുകയാണ്. മികച്ച വിജയം നേടിയെങ്കിലും ചിത്രം 'പൗരുഷത്തെ' ആഘോഷിക്കുകയാണെന്നും സ്ത്രീകള്‍ക്കെതിരായ ആക്രമത്തെ സ്വാഭാവികല്‍ക്കരിക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സന്ദീപ് റെഡ്ഡിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം ചര്‍ച്ചയായപ്പോള്‍ സംവിധായകനെ പിന്തുണച്ച് നിരവധി ഹാഷ് ടാഗുകള്‍ ട്വീറ്ററില്‍ ട്രെന്‍ഡിംഗ് ആയി മാറിയിരുന്നു.

സമാന്ത അര്‍ജുന്‍ റെഡ്ഡിയെ പുകഴ്ത്തിയത് കുത്തിപ്പൊക്കി സൈബര്‍ ആക്രമണം, തിരിച്ചടിച്ച് നടി
6 ദിവസം കൊണ്ട് തിരക്കഥ; 25 ദിവസത്തെ ഷൂട്ട്;സേതുമാധവന്റെ മുള്‍ക്കിരീടത്തിന് 32 വര്‍ഷം

നടന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമിനെ നായകനാക്കി ആദിത്യ വര്‍മ്മ എന്ന പേരില്‍ ചിത്രത്തിന്റെ തമിഴ് റീമേക്ക് പൂര്‍ത്തിയായിട്ടുണ്ട്. ആദ്യം വര്‍മ്മ എന്ന പേരില്‍ ബാലയാണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. ഫൈനല്‍ ഔട്ട് തൃപ്തികരമായില്ലെന്ന് കാട്ടി നിര്‍മ്മാതാക്കള്‍ ഈ ചിത്രം ഉപേക്ഷിച്ച് ഗിരീശയ എന്ന നവാഗത സംവിധായകനെ വച്ച് ചിത്രം വീണ്ടും ഷൂട്ട് ചെയ്തു.

സമാന്ത അര്‍ജുന്‍ റെഡ്ഡിയെ പുകഴ്ത്തിയത് കുത്തിപ്പൊക്കി സൈബര്‍ ആക്രമണം, തിരിച്ചടിച്ച് നടി
‘എന്തൊരു സെക്‌സിസ്റ്റ് ആണിയാള്‍!’; സ്ത്രീവിരുദ്ധപരാമര്‍ശത്തില്‍ അര്‍ജുന്‍ റെഡ്ഡി സംവിധായകന് രൂക്ഷവിമര്‍ശനം

ഗായികയും അഭിനേത്രിയുമായ ചിന്മയി ശ്രീപദയ്‌ക്കെതിരെയും അര്‍ജുന്‍ റെഡ്ഡി സംവിധായകനെ വിമര്‍ശിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണമുണ്ട്. രംഗസ്ഥലം എന്ന സിനിമയില്‍ രാംചരണ്‍ സമാന്തയെ അടിക്കുന്ന രംഗത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്താണ് സമാന്തയ്‌ക്കെതിരെ അര്‍ജുന്‍ റെഡ്ഡി ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.

logo
The Cue
www.thecue.in