'സ്ത്രീ ശരീരം അമൂല്യമാണ്, അത് മൂടിവെയ്ക്കുന്ന അത്രയും നല്ലത് '; ഡീസന്റ് ഡ്രസ്‌കോഡില്‍ ന്യായീകരണവുമായി സല്‍മാന്‍ ഖാന്‍

'സ്ത്രീ ശരീരം അമൂല്യമാണ്, അത് മൂടിവെയ്ക്കുന്ന അത്രയും നല്ലത് '; ഡീസന്റ് ഡ്രസ്‌കോഡില്‍ ന്യായീകരണവുമായി സല്‍മാന്‍ ഖാന്‍
Published on

സ്ത്രീകളുടെ ശരീരം അമൂല്യമാണെന്നും, അതെത്രത്തോളം മൂടിവയ്ക്കുന്നോ അത്രയും നല്ലതെന്നും നടന്‍ സല്‍മാന്‍ ഖാന്‍. 'കിസി കാ ഭായ്, കിസി കാ ജാന്‍' എന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാനൊപ്പം അഭിനയിച്ച പലക് തിവാരി സല്‍മാന്‍ ഖാന്‍ അഭിനയിക്കുന്ന ചിത്രങ്ങളുടെ സെറ്റില്‍ സ്ത്രീകളായ അഭിനേതാക്കളോട് 'ഡീസെന്റ്' വസ്ത്രങ്ങള്‍ ധരിക്കണം എന്നും, ഡീപ്പ് നെക്ക്‌ലൈന്‍ വരുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ലെന്നും സല്‍മാന്‍ ഖാന്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്ന് പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് ചോദിക്കവെ ആപ് കി അദാലത് എന്ന പരിപാടിയില്‍ സംസാരിക്കെയാണ് സല്‍മാന്‍ ഖാന്റെ ഡ്രസ്‌കോഡിലുള്ള ന്യായീകരണം.

പ്രശ്‌നം സ്ത്രീകളുടെതല്ലെന്നും, പുരുഷന്മാര്‍ സ്ത്രീകളെ നോക്കുന്നതിലുള്ള പ്രശ്‌നമാണെന്നും നിങ്ങളുടെ സഹോദരിമാരെയും, അമ്മമാരെയും, ഭാര്യമാരെയും അവര്‍ അങ്ങനെ നോക്കുന്നത് തനിക്കിഷ്ടമല്ലെന്നും സല്‍മാന്‍ ഖാന്‍ പറയുന്നു.

ആപ് കി അദാലത്തില്‍ അവതാരകന്‍ ഈ നിയമം ഇരട്ടത്താപ്പല്ലേ, താങ്കള്‍ക്ക് ഈ നിയമം ബാധമാണോ എന്ന ചോദ്യത്തിന് സല്‍മാന്‍ ഖാന്‍ മറുപടി പറഞ്ഞത് ഇങ്ങനെയാണ്:

'ഇതില്‍ ഡബ്ബിള്‍ സ്റ്റാണ്ടേര്‍ഡ്‌സ് ഒന്നുമില്ല. ഒരു ഡീസെന്റ് ചിത്രം ഉണ്ടാക്കിയാല്‍, ആളുകള്‍ കുടുംബത്തോട് കൂടെ വന്നു കാണും. സ്ത്രീകളുടെ ശരീരം പ്രഷ്യസ് ആണെന്നാണ് എനിക്ക് തോന്നുന്നത്. അതെത്ര മൂടിയിരിക്കുന്നോ അത്രയും നല്ലത്. ഇത് സ്ത്രീകളുടെ പ്രശ്‌നമല്ല, പുരുഷന്മാര്‍ നോക്കുന്ന രീതിയുടെ കുഴപ്പമാണ്. എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണെങ്കില്‍പ്പോലും ചില സമയങ്ങളില്‍ പുരുഷന്മാരുടെ ഉദ്ദേശ്യം മോശമാകും. അപ്പോള്‍ നമ്മള്‍ സിനിമയുണ്ടാക്കുമ്പോള്‍ നമ്മുടെ സിനിമയിലെ നായികമാരെ ആളുകള്‍ക്ക് മോശമായി നോക്കാനുള്ള അവസരം കൊടുക്കാതിരിക്കുകയാണ് ചെയ്യാന്‍ ശ്രമിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in