പ്രഭാസ്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യ്ത ചിത്രമാണ് സലാർ പാർട്ട് 1 സീസ്‌ഫയർ. ഡിസംബർ 22 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം ഇതുവരെ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 402 കോടിയോളമാണ് നേടിയത്.കെജിഎഫ് 2, കാന്താര എന്നീ ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമ്മിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലാണ് പ്രദർശനത്തിനെത്തിയത്.
ശ്രുതി ഹാസന്‍, ഈശ്വരി റാവു, ഗരുഡ റാം, ടിനു ആനന്ദ്, ജഗപതി ബാബു, ശ്രേയ റെഡ്ഡി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. പ്രശാന്ത് നീൽ തന്നെയാണ് സിനിമയുടെ കഥയും,തിരക്കഥയും ഒരുക്കുന്നത്. രണ്ട് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രത്തിൽ ദേവ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. വരദ രാജ മന്നാർ എന്ന കഥാപാത്രമായാണ് സലാറിൽ പൃഥ്വിരാജ് എത്തുന്നത്. രണ്ട് സുഹൃത്തുക്കൾ എങ്ങനെ കൊടും ശത്രുക്കളായി മാറപ്പെടുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും അധികം വയലന്‍സുള്ള കഥാപാത്രമാണ് സലാറിലേതെന്ന് പ്രഭാസ് മുമ്പ് വെളിപ്പെടുത്തിയിരുന്നു.
മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേര്‍ന്നാണ് 'സലാര്‍' കേരളത്തിലെ തിയേറ്ററുകളില്‍ വിതരണത്തിനെത്തിച്ചത്. ഛായാഗ്രഹണം ഭുവന്‍ ഗൗഡ, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, സംഗീതം രവി ബസ്രൂര്‍,ഡിജിറ്റല്‍ പിആര്‍ഒ ഒബ്സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ് പി ആര്‍ ഒ. മഞ്ജു ഗോപിനാഥ്., മാര്‍ക്കറ്റിംഗ് ബിനു ബ്രിങ്ഫോര്‍ത്ത് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.