ചുരുളിയിൽ ജീപ്പ് ഓടിക്കുക എന്നതായിരുന്നു മെയിൻ പരിപാടി, അതും ഓഫ് റോഡ്. അങ്ങനെ വണ്ടി ഞാൻ ഓടിക്കാമെന്ന കോൺഫിഡൻസിലാണ് സിനിമയിലേക്ക് വരുന്നതെന്ന് സജിൻ ഗോപു. പിന്നെ ലിജോ ചേട്ടന്റെ പടമെന്നുള്ളതും ഒരു കാരണമാണ്. ലിജോ ചേട്ടന്റെ പടത്തിൽ ഒരു കഥാപാത്രം ചെയ്യാൻ അന്നും ഇന്നും ആഗ്രഹമുണ്ട്. സിനിമയിൽ എന്റെ ഡയലോഗിൽ മൊത്തം ഷിഫ്റ്റ് ആവണം എന്ന് ലിജോ ചേട്ടന് നല്ല ബോധ്യം ഉണ്ടായിരുന്നു. അതുവച്ചിട്ടാണ് അങ്ങ് ചെയ്തത്. തെറിയാണെങ്കിൽ തെറി എന്തായാലും അത് നല്ല താളത്തിൽ ഈണത്തിൽ കാച്ചിക്കുറുക്കി പറയുക എന്നുള്ളതായിരുന്നു ലക്ഷ്യമെന്ന് ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സജിൻ ഗോപു പറഞ്ഞു.
സജിൻ ഗോപു പറഞ്ഞത് :
ചുരുളിയിൽ ജീപ്പ് ഓടിക്കുക എന്നതായിരുന്നു മെയിൻ പരിപാടി, അതും ഓഫ് റോഡ്. വലിയ ഓഫ് റോഡൊന്നും പോകാറില്ലെങ്കിലും സുഹൃത്തുക്കളുടെ വണ്ടിയെടുത്ത് ചെറിയ പരിപാടിയൊക്കെ നമ്മൾ നോക്കിയിട്ടുണ്ട്. അങ്ങനെയാണ് വണ്ടി ഞാൻ ഓടിക്കാമെന്ന കോൺഫിഡൻസ് വരുന്നത്. പിന്നെ ആ സിനിമയിലേക്ക് നമ്മൾ കയറിയപ്പോഴേക്കും ഇങ്ങനെയാണ് പരിപാടി ഡയലോഗുകൾ ഇങ്ങനെയാണ്, തെറിയാണ് എന്നുള്ളത് പിടികിട്ടി. അതുകൊണ്ട് ഇത് ആൾക്കാരിലേക്ക് എന്തായാലും എത്തുമെന്ന് മനസ്സിലായി. പിന്നെ ലിജോ ചേട്ടന്റെ പടമെന്നുള്ളതും ഒരു കാരണമാണ്. ലിജോ ചേട്ടന്റെ പടത്തിൽ ഒരു കഥാപാത്രം ചെയ്യാൻ അന്നും ഇന്നും ആഗ്രഹമുണ്ട്. സിനിമയിൽ എന്റെ ഡയലോഗിൽ മൊത്തം ഷിഫ്റ്റ് ആവണം എന്ന് ലിജോ ചേട്ടന് നല്ല ബോധ്യം ഉണ്ടായിരുന്നു. അതുവച്ചിട്ടാണ് അങ്ങ് ചെയ്തത് തെറിയാണെങ്കിൽ തെറി എന്തായാലും അത് നല്ല താളത്തിൽ ഈണത്തിൽ കാച്ചിക്കുറുക്കി പറയുക എന്നുള്ളതായിരുന്നു.
രോമാഞ്ചത്തിന് ശേഷം ജിതു മാധവൻ സംവിധാനം ചെയ്ത ആവേശമാണ് സിജു ഗോപു പ്രധാന കഥാപാത്രമായി എത്തിയ പുതിയ ചിത്രം. ചിത്രത്തിൽ അമ്പാൻ എന്ന കഥാപാത്രത്തെയാണ് സജിൻ ഗോപു അവതരിപ്പിച്ചത്.