'കഥ കേട്ടപ്പോൾ ഭരതനാട്യം ഞാൻ നിർമ്മിക്കേണ്ട ചിത്രമെന്ന് തോന്നി', സൈജു കുറുപ്പ് ചിത്രം തിയറ്ററുകളിലേക്ക്

'കഥ കേട്ടപ്പോൾ ഭരതനാട്യം ഞാൻ നിർമ്മിക്കേണ്ട ചിത്രമെന്ന് തോന്നി', സൈജു കുറുപ്പ് ചിത്രം തിയറ്ററുകളിലേക്ക്
Published on

ഭരതനാട്യം എന്ന സിനിമയുടെ സബ്ജക്ട് കേട്ടപ്പോൾ തന്നെ സ്വന്തം ബാനറിൽ നിർമാണ പങ്കാളിയാകണമെന്ന് തോന്നിയതായി നടൻ സൈജു കുറുപ്പ്. നവാഗതനായ കൃഷ്ണ ദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ഭരതനാട്യം" ആഗസ്റ്റ് ഇരുപത്തിമൂന്നിന് തിയറ്ററുകളിലെത്തും.

അത്രയും രസമുള്ള സ്റ്റോറിയായിരുന്നു ഭരതനാട്യത്തിന്റേത്, അതാണ് സിനിമയുടെ നിർമാണമേറ്റെടുത്തതെന്നും സൈജു കുറുപ്പ്. സായ്കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിരാം രാധാകൃഷ്ണൻ ,നന്ദു പൊതുവാൾ,സോഹൻ സീനുലാൽ,ദിവ്യ എം നായർ,പാൽതൂ ജാൻവർ ഫെയിം ശ്രുതി സുരേഷ് തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു.

തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, സൈജു ക്കുറുപ്പ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ അനുപമ നമ്പ്യാർ എന്നിവർ ചേർന്ന് ഒരുക്കുന്ന "ഭരതനാട്യം " എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജു നിർവ്വഹിക്കുന്നു. മനു മഞ്ചിത്ത് എഴുതിയ വരികൾക്ക് സാമുവൽ എ ബി ഈണം പകരുന്നു. എഡിറ്റിംഗ്-ഷഫീഖ് വി ബി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ശ്രീജിത്ത് മേനോൻ,പ്രൊഡക്ഷൻ കൺട്രോളർ-ജിതേഷ് അഞ്ചുമന

കലാസംവിധാനം - ബാബു പിള്ള,മേക്കപ്പ്-മനോജ് കിരൺ രാജ്,കോസ്റ്റ്യൂംസ് ഡിസൈൻ -സുജിത് മട്ടന്നൂർ,സ്റ്റിൽസ്-ജസ്റ്റിൻ ജയിംസ്,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-സാംസൺ സെബാസ്റ്റ്യൻ,അസോസിയേറ്റ് ഡയറക്ടർ-

അർജ്ജുൻ ലാൽ, അസിസ്റ്റന്റ് ഡയറക്ടർ-അൽസിൻ ബെന്നി, കൃഷ്ണ മുരളി, വിഷ്ണു ആർ പ്രദീപ്,സൗണ്ട് ഡിസൈനർ-ധനുഷ് നായനാർ, സൗണ്ട് മിക്സിംഗ്-വിപിൻ നായർ, കൊറിയോഗ്രാഫി-അനഘ,റിഷ്ദൻ,വിഎഫ്എക്സ്-ജോബിൻ ജോസഫ്,പ്രൊഡക്ഷൻ എക്സിക്കുട്ടീസ്.- കല്ലാർ അനിൽ,ജോബി ജോൺ,പരസ്യക്കല-യെല്ലോ ടൂത്ത്സ്, പി ആർ ഒ-എ എസ് ദിനേശ്.

Related Stories

No stories found.
logo
The Cue
www.thecue.in