സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന ചിത്രമായ 'പാപ്പച്ചൻ ഒളിവിലാണ്' ജൂലൈ 28 ന് തിയറ്ററുകളിലെത്തും. 'പൂക്കാലം' എന്ന ചിത്രത്തിന് ശേഷം തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ലയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ശ്രിന്ദ, വിജയരാഘവൻ, അജു വർഗീസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ക്രൈസ്തവ സമൂഹത്തിൻ്റെ പശ്ചാത്തലത്തിലൂടെ ബന്ധങ്ങളുടേയും ഇണക്കങ്ങളൂടെയും പിണക്കങ്ങളുടേയും ചെറിയ പകയുടേയുമൊക്കെ കഥപറയുകയാണ് ചിത്രത്തിലൂടെ. മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവറായാ പോത്ത് പാപ്പച്ചൻ എന്നറിയപ്പെടുന്ന പാപ്പച്ചൻ എന്ന കഥാപാത്രമായാണ് സിനിമയിൽ സൈജു കുറുപ്പ് എത്തുന്നത്. അയാളുടെ സ്വകാര്യ ജീവിതത്തിൽ സംഭവിക്കുന്ന സംഘർഷഭരിതങ്ങളായ മുഹൂർത്തങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
സൈജു കുറുപ്പ് പ്രധാന കഥാപാത്രമായിയെത്തുന്ന ചിത്രത്തിൽ ദർശന, ജഗദീഷ്, പ്രശാന്ത് അലക്സാണ്ടർ, ജോണി ആന്റണി,കോട്ടയം നസീർ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ശ്രീജിത്ത് നായർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റങ് രതിൻ രാധാകൃഷ്ണനാണ്. ചിത്രത്തിനായി ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഔസേപ്പച്ചനാണ്. വരികൾ : ബി ഹരിനാരായണൻ, സിന്റോ സണ്ണി ആർട്ട് ഡയറക്ടർ : വിനോദ് പട്ടണക്കാടൻ ചീഫ് അസ്സോസിയേറ്റ് : ബോബി സത്യശീലൻ വിതരണം : തോമസ് തിരുവല്ല ഫിലിംസ് പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ ഡിസൈൻ: യെല്ലോടൂത്ത്.