'സമാധാനം കിട്ടാനുള്ള പൂജ നടത്തി എന്നു പറഞ്ഞ് എങ്ങനെ കേസ് കൊടുക്കും?'; സെെജു കുറിപ്പിന്റെ "ഭരതനാട്യം" ട്രെയ്ലർ

'സമാധാനം കിട്ടാനുള്ള പൂജ നടത്തി എന്നു പറഞ്ഞ് എങ്ങനെ കേസ് കൊടുക്കും?'; സെെജു കുറിപ്പിന്റെ "ഭരതനാട്യം" ട്രെയ്ലർ
Published on

സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ഭരതനാട്യം" എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ഒരുപാട് നർമ്മ മുഹൂർത്തങ്ങളുമായി എത്തുന്ന ചിത്രം പൂർണ്ണമായും ഒരു കുടുംബ ചിത്രം തന്നെയായിരിക്കും എന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്. മറ്റുള്ളവർ എന്ത് ചിന്തിക്കും എന്നതിന് മാത്രം പ്രാധാന്യം കൊടുക്കുന്ന അഭിമാനികൾ അടങ്ങുന്ന ഒരു തറവാടാണ് സിനിമയുടെ പശ്ചാത്തലം. ആ കുടുംബത്തിൽ ഒരു സംഭവം നടക്കുകയും അതിനെ എങ്ങനെ ആ വീട്ടുകാർ കൈകാര്യം ചെയ്യുന്നു എന്നതുമാണ് ഭരതനാട്യത്തിലൂടെ രസകരമായി അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത്. തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, സൈജു ക്കുറുപ്പ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ അനുപമ നമ്പ്യാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

കുടുംബത്തിൽ നടക്കുന്ന പൂജയും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം എന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്. സായ്കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിരാം രാധാകൃഷ്ണൻ, നന്ദു പൊതുവാൾ, സോഹൻ സീനുലാൽ, ദിവ്യ എം നായർ, ശ്രീജ രവി, സ്വാതി ദാസ് പ്രഭു, ശ്രുതി സുരേഷ്, സലിം ഹസ്സൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ആ​ഗസ്റ്റ് 23 ന് തിയറ്ററുകളിലെത്തും

ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജു നിർവ്വഹിക്കുന്നു.മനു മഞ്ചിത്ത് എഴുതിയ വരികൾക്ക് സാമുവൽ എബി ഈണം പകരുന്നു.എഡിറ്റിംഗ്- ഷഫീഖ് വി ബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മയൂഖ കുറുപ്പ്, ശ്രീജിത്ത്‌ മേനോൻ. പ്രൊഡക്ഷൻ കൺട്രോളർ- ജിതേഷ് അഞ്ചുമന, കലാസംവിധാനം - ബാബു പിള്ള, മേക്കപ്പ്- മനോജ് കിരൺ രാജ്, കോസ്റ്റ്യൂംസ് ഡിസൈൻ - സുജിത് മട്ടന്നൂർ, സ്റ്റിൽസ്- ജസ്റ്റിൻ ജയിംസ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-സാംസൺ സെബാസ്റ്റ്യൻ, അസോസിയേറ്റ് ഡയറക്ടർ- അരുൺ ലാൽ, അസിസ്റ്റന്റ് ഡയറക്ടർ- ആൽസിൻ ബെന്നി, കൃഷ്ണ മുരളി, വിഷ്ണു ആർ പ്രദീപ്, ദയ തരകൻ സൗണ്ട് ഡിസൈനർ- ധനുഷ് നായനാർ, സൗണ്ട് മിക്സിംഗ്- വിപിൻ നായർ, വിഎഫ്എക്സ്- ജോബിൻ ജോസഫ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്സ്.- കല്ലാർ അനിൽ, ജോബി ജോൺ, പരസ്യകല- യെല്ലോ ടൂത്ത്സ്, പി ആർ ഒ- മഞ്ജു ഗോപിനാഥ്,എ എസ് ദിനേശ്,വാഴൂർ ജോസ്.

Related Stories

No stories found.
logo
The Cue
www.thecue.in