സച്ചിയെക്കുറിച്ചുള്ള ചോദ്യവുമായി ഹയർസെക്കണ്ടറി പരീക്ഷയിലെ ഇംഗ്ലീഷ് ചോദ്യ പേപ്പർ

സച്ചിയെക്കുറിച്ചുള്ള ചോദ്യവുമായി ഹയർസെക്കണ്ടറി പരീക്ഷയിലെ ഇംഗ്ലീഷ് ചോദ്യ പേപ്പർ
Published on

അകാലത്തിൽ പൊലിഞ്ഞ അതുല്യ സംവിധായകൻ സച്ചിയെക്കുറിച്ചുള്ള ചോദ്യവുമായി ഹയർസെക്കണ്ടറി പരീക്ഷയിലെ ഇംഗ്ലീഷ് ചോദ്യ പേപ്പർ. പേര് കെ.ആർ. സച്ചിദാനന്ദൻ, അറിയപ്പെടുന്നത് സച്ചി എന്ന്, തൃശൂരിലെ കൊടുങ്ങല്ലൂരിൽ 1972 ഡിസംബർ 25 ന് ജനനം, തിരക്കഥാകൃത്തും സംവിധായകനും നിർമ്മാതാവും അഭിഭാഷകനുമായി ജോലിചെയ്തു, 2015 ൽ അനാർക്കലി എന്ന ചിത്രം ആദ്യമായി സംവിധാനം ചെയ്തു, 2020 ലെ അയ്യപ്പനും കോശിയും ഹിറ്റ്‌ ചിത്രം, മരണം: 2020 ജൂൺ 18ന്'. മേൽപ്പറഞ്ഞ വിവരങ്ങൾ ചേർത്ത് സച്ചിയുടെ ഒരു പ്രൊഫൈൽ എഴുതാനാണ് വിദ്യാർത്ഥികൾക്കുള്ള ചോദ്യം.

സച്ചികേവലം 13 വർഷങ്ങൾ കൊണ്ട് 12 സിനിമകൾ സമ്മാനിച്ചാണ് സച്ചി അന്ത്യയാത്രയായത്. ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ ശേഷം അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. നിയമ ബിരുദധാരിയായ സച്ചി സുഹൃത്ത് സേതുവുമൊന്നിച്ച് സച്ചി - സേതു എന്ന പേരിൽ ചോക്കളേറ്റ് ( 2007) , റോബിൻഹുഡ് ( 2009 ) , സീനിയേഴ്സ് (2011) , മെയ്ക്കപ്പ് മേൻ ( 2011 ), ഡബിൾസ് ( 2011 ) എന്നീ സിനിമകൾക്ക് ശേഷം സ്വതന്ത്ര രചയിതാവായി റൺ ബേബി റൺ ( 2012 ), ചേട്ടായീസ് ( 2012 ) , രാമലീല ( 2017 ), ഡ്രൈവിംഗ് ലൈസൻസ് ( 2019 ) എന്നി ചിത്രങ്ങൾ ചെയ്തു . 2017 ൽ ഷെർലക്ക് ടോംസ് എന്ന ചിത്രത്തിൽ സഹ രചയിതാവായി .

സച്ചിയെക്കുറിച്ചുള്ള ചോദ്യവുമായി ഹയർസെക്കണ്ടറി പരീക്ഷയിലെ ഇംഗ്ലീഷ് ചോദ്യ പേപ്പർ
മനസിലുണ്ടായിരുന്നത് കൊമേര്‍ഷ്യല്‍ സിനിമകളല്ല : സച്ചി അഭിമുഖം

2015ൽ പുറത്തിറങ്ങിയ അനാർക്കലിയിലൂടെ സംവിധായകനായി. ഈ സിനിമയിലെ നായകന്മാരായ പൃഥ്വിരാജ്-ബിജു മേനോൻ എന്നിവരെ കൂട്ടി വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്ത 'അയ്യപ്പനും കോശിയും' പ്രേക്ഷക പ്രശംസ നേടിയിരുന്നു. 50 കോടി ക്ലബ്ബും കടന്ന ചിത്രം ഹിന്ദിയിലേക്ക് റീമേക് ചെയ്യാനുള്ള അവകാശം ജോൺ എബ്രഹാമിന്റെ നിർമ്മാണ കമ്പനിയായ ജെ.എ. എന്റർടൈൻമെന്റ് സ്വന്തമാക്കിയിരുന്നു. പക്ഷെ ആ സിനിമ ആരംഭിക്കും മുമ്പേയാണ് സച്ചി വിടവാങ്ങിയത്.

Related Stories

No stories found.
logo
The Cue
www.thecue.in