സിബിഐ 5ല്‍ ജഗതി ശ്രീകുമാര്‍ ഉണ്ടാകുമോ? എസ്.എന്‍ സ്വാമിയുടെ മറുപടി ഇങ്ങനെ

സിബിഐ 5ല്‍ ജഗതി ശ്രീകുമാര്‍ ഉണ്ടാകുമോ? എസ്.എന്‍ സ്വാമിയുടെ മറുപടി ഇങ്ങനെ
Published on

സിബിഐ സീരീസിലെ അഞ്ചാം പതിപ്പായ സിബിഐ ഫൈവിന്റെ പ്രഖ്യാപന സമയം മുതല്‍ നടന്‍ ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവ് ചര്‍ച്ചയായിരുന്നു. സിബിഐ സീരീസിലെ ആദ്യ ചിത്രമായ സിബിഐ ഡയറിക്കുറുപ്പ് മുതലുള്ള എല്ലാ ഭാഗങ്ങളിലും ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച വിക്രം സേതുരാമയ്യര്‍ക്കൊപ്പം തന്നെയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അഞ്ചാം ഭാഗത്തില്‍ ജഗതിയും ഉണ്ടാകുമോ എന്ന ആകാംഷ പ്രേക്ഷകര്‍ക്കുണ്ടായിരുന്നു.

സിബിഐ ഫൈവില്‍ ജഗതി ശ്രീകുമാറും ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മമ്മൂട്ടിയുടെ ആവശ്യപ്രകാരമാണ് ഈ തീരുമാനമെന്നും സൂചനയുണ്ട്. 2012ലെ വാഹനാപകടത്തില്‍ ഗുരുതരമായ പരിക്കേറ്റതിനെ തുടര്‍ന്നാണ് ജഗതി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. അതിനാല്‍ തിരുവനന്തപുരത്തെ ജഗതിയുടെ വീട്ടില്‍ വെച്ച് ചിത്രീകരിക്കാനാണ് സിബിഐ ഫൈവിന്റെ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ജഗതി സിനിമയുടെ ഭാഗമാകുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് സിബിഐ വൈഫിന്റെ തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി ദ ക്യുവിനോട് പറഞ്ഞു. ജഗതി ശ്രീകുമാര്‍ സിനിമയുടെ ഭാഗമാകുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നായിരുന്നു എന്നാണ് എസ്.എന്‍ സ്വാമി പ്രതികരിച്ചത്.

കെ മധു സംവിധാനം ചെയ്യുന്ന സിബിഐ ഫൈവിന്റെ ഷൂട്ടിങ്ങ് നിലവില്‍ എറണാകുളത്ത് പുരോഗമിക്കുകയാണ്. ഡിസംബര്‍ 10നാണ് മമ്മൂട്ടി സെറ്റില്‍ ജോയിന്‍ ചെയ്തത്. എറണാകുളം, തിരുവനന്തപുരം, ഹൈദരാബാദ്, ഡല്‍ഹി എന്നിവടങ്ങളിലായി ഒറ്റ ഷെഡ്യൂളിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുക. ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ആശാ ശരത്ത് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഇവരെക്കൂടാതെ, സായിക്കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. അഖില്‍ ജോര്‍ജാണ് സിബിഐ ഫൈവിന്റെ ഛായാഗ്രാഹകന്‍. സംഗീതം ജേക്‌സ് ബിജോയ്.

Related Stories

No stories found.
logo
The Cue
www.thecue.in