റെക്കോഡ് ആദ്യ ദിന കളക്ഷനുമായി 'ആര്‍ആര്‍ആര്‍'; ആഗോള ഗ്രോസ് 257 കോടി

റെക്കോഡ് ആദ്യ ദിന കളക്ഷനുമായി 'ആര്‍ആര്‍ആര്‍'; ആഗോള ഗ്രോസ് 257 കോടി
Published on

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആറിന്റെ ആദ്യ ദിന ബോക്‌സ് ഓഫീസ് കണക്കുകള്‍ പുറത്ത്. ആഗോള തലത്തില്‍ 257.15 കോടിയാണ് ചിത്രത്തിന്റെ ആദ്യ ദിന ഗ്രോസ് കളക്ഷന്‍. അതില്‍ ഓപണിങ്ങ് ദിവസം തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് മാത്രമായി 120.19 കോടിയാണ് ചിത്രം നേടിയിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ ട്വിറ്ററില്‍ പങ്കുവെച്ചു. ഇതുവരെയുള്ള തെലുങ്ക് സിനിമകളുടെ സകലകാല റെക്കോഡുകളും ആര്‍ആര്‍ആര്‍ തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ദിനം ഇത്രയും വലിയ തുക കളക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് ആര്‍ആര്‍ആര്‍ എന്നും ട്രേഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നു.

ചിത്രം ആദ്യ ദിനം തമിഴ്‌നാട്ടില്‍ നിന്ന് 12.73 കോടിയും കര്‍ണാടകയില്‍ 16.48 കോടിയും കേരളത്തില്‍ നിന്ന് 4.36 കോടിയുമാണ് നേടിയിരിക്കുന്നത്. ഓവര്‍സീസ് 78.25 കോടിയും ചിത്രം നേടിയിട്ടുണ്ടെന്ന് മനോബാല വിജയബാലന്‍ ട്വീറ്റ് ചെയ്തു.

മാര്‍ച്ച് 25ന് ലോകവ്യാപകമായാണ് ചിത്രം റിലീസ് ചെയ്തത്. ഏകദേശം 1000 സ്‌ക്രീനുകളിലാണ് ചിത്രം ആദ്യ ദിനം പ്രദര്‍ശനം നടന്നത്. രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ ഇംഗ്ലീഷ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും സിനിമ ലോകമെമ്പാടും റിലീസ് ചെയ്യുന്നുണ്ട്.

സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ഒലീവിയ മോറിസ്, ശ്രിയ ശരണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഡിവിവി എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ഡി.വി.വി ധനയ്യയാണ് നിര്‍മ്മാണം. കെ.വി വിജയേന്ദ്ര പ്രസാദാണ് തിരക്കഥ. എം.എം കീരവാണി സംഗീതം. 450 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.

Related Stories

No stories found.
logo
The Cue
www.thecue.in