റോഷൻ മാത്യു, ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഹി കബീർ രചനയും സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഡ്രാമ ത്രില്ലർ ഴോണറിൽ ഒരുക്കുന്ന സിനിമ കണ്ണൂർ ഇരിട്ടിയിൽ ഒറ്റ ഷെഡ്യൂളിലായി ചിത്രീകരണം പൂർത്തിയാക്കും. ഇലവീഴാ പൂഞ്ചിറ എന്ന ചിത്രത്തിന് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. രാജേഷ് മാധവന്‍, സുധി കോപ്പ, അരുണ്‍ ചെറുകാവില്‍, ലക്ഷ്മി മേനോൻ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, ശ്രീലക്ഷ്മി മിഥുൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ച മനേഷ് മാധവൻ തന്നെയാണ് ചിത്രത്തിന്റെയും ക്യാമറ കൈകാര്യം ചെയ്യുന്നത്. അനിൽ ജോൺസൺ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. ഗാനരചന വിനായക് ശശികുമാർ. പ്രൊഡക്ഷൻ കൺട്രോളർ- ദീലീപ് നാഥ്, എഡിറ്റർ- പ്രവീൺ മംഗലത്ത്, സൗണ്ട് മിക്സിംഗ്- സിനോയ് ജോസഫ്, ചിഫ് അസോസിയേറ്റ്- ഷെല്ലി സ്രീസ്, പ്രൊഡക്ഷൻ കൺട്രോളർ- ഷെബിർ മലവട്ടത്ത്, വസ്ത്രാലങ്കാരം- ഡിനോ ഡേവീസ്, വിശാഖ്, മേക്കപ്പ്- റോണക്സ് സേവ്യർ, സ്റ്റിൽസ്- അഭിലാഷ് മുല്ലശ്ശേരി, പിആർഒ- എഎസ് ദിനേഷ്, സതീഷ് എരിയാളത്ത്, പബ്ലിസിറ്റി ഡിസൈൻ- തോട്ട് സ്റ്റേഷൻ.