ചരിത്രമായി റിസ് അഹമ്മദ്; ഓസ്കർ അവാർഡിൽ മികച്ച നടൻ വിഭാഗത്തിൽ നോമിനേറ്റ് ചെയ്ത ആദ്യ മുസ്ലിം

ചരിത്രമായി റിസ് അഹമ്മദ്; ഓസ്കർ അവാർഡിൽ മികച്ച നടൻ വിഭാഗത്തിൽ നോമിനേറ്റ് ചെയ്ത ആദ്യ മുസ്ലിം
Published on

ഓസ്കർ അവാർഡിന്റെ ചരിത്രത്തിൽ മികച്ച നടൻ വിഭാഗത്തിൽ നാമനിർദേശം ചെയ്യപ്പെട്ട ആദ്യത്തെ മുസ്ലിമായി നടൻ റിസ് അഹമ്മദ്. സൗണ്ട് ഓഫ് മെറ്റൽ എന്ന സിനിമയിലെ അഭിനയത്തിനാണ് മികച്ച നടൻ വിഭാഗത്തിലേക്ക് റിസ് അഹമ്മദ് തിരഞ്ഞെടുക്കപ്പെട്ടത്. ദി നൈറ്റ് ഓഫ് സിനിമയിലെ അഭിനയത്തിന് 2017 യിൽ എമ്മി അവാർഡ് റിസ് നേടിയിരുന്നു. അന്ന് എമ്മി അവാർഡ് കരസ്ഥമാക്കിയ ആദ്യത്തെ മുസ്ലിം നടനായിരുന്നു 38 കാരനായ പാകിസ്ഥാൻ മുസ്ലിം ആയ റിസ് അഹമ്മദ്.

കേൾവിശക്തി നഷ്ട്ടപ്പെട്ട ഒരു ഡ്രമ്മറിന്റെ കഥാപാത്രമാണ് സൗണ്ട് ഓഫ് മെറ്റലിൽ റിസ് അവതരിപ്പിച്ചത്. സിനിമയിലെ അഭിനയത്തിന് ഗോൾഡൻ ഗ്ലോബ് , ബാഫ്ത, സ്പിരിറ്റ് എന്നിവയുടെ നോമിനേഷൻ പട്ടികയിൽ റിസ് ഇടം നേടിയിരുന്നു.

ഈ സിനിമയ്ക്ക് വേണ്ടി വളരെ നീണ്ട ഒരു യാത്രയായിരുന്നു നടത്തിയത്. സിനിമയ്ക്ക് വേണ്ടി നീണ്ട പതിമൂന്നു വർഷങ്ങൾ ആണ് സംവിധായകനായ ഡാനിസ് ഡ്രമ്മർ മാറ്റിവെച്ചതെന്ന് റിസ് അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു.

പ്രതികൂല സാഹചര്യങ്ങളെ നേരിട്ടുക്കൊണ്ടാണ് ഈ സിനിമ സംവിധാനം ചെയ്തത്. വളരെ കുറഞ്ഞ ബഡ്ജറ്റായിരുന്നു സിനിമയ്ക്ക് വേണ്ടി നീക്കി വെച്ചത്. ഒരു കുടുംബത്തെപ്പോലെയാണ് സിനിമയ്‍ക്കെ വേണ്ടി എല്ലാവരും അണിചേർന്നതെന്ന് റിസ് പറഞ്ഞു. ‘ദി ഫാദര്‍’, ‘ജൂഡസ് ആന്റ് ദി ബ്ലാക്ക് മെസിയാഹ്’, ‘മാങ്ക്’, ‘മിനാറി’, ‘നൊമാഡ്‌ലാന്റ്’, ‘പ്രോമിസിങ് യങ്ങ് വുമണ്‍’, ‘സൗണ്ട് ഓഫ് മെറ്റല്‍’, ‘ദി ട്രയല്‍ ഓഫ് ചിക്കാഗോ’ എന്നീ ചിത്രങ്ങളാണ് മികച്ച സിനിമയുടെ പട്ടികയില്‍ ഇടം പിടിച്ചത്.

93-മത് അക്കാഡമി അവാര്‍ഡ് വിവിധ വേദികളിലായാണ് നടക്കുക. ലോസ് ആഞ്ചലസിലെ ഡോള്‍ബി തിയറ്ററാണ് ഒരു വേദി. 2021 ഏപ്രില്‍ 25നാണ് പുരസ്‌കാര ചടങ്ങ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി 28ന് നടത്താനിരുന്ന ചടങ്ങ് കൊവിഡ് മൂലം മാറ്റി വെക്കുകയായിരുന്നു

Related Stories

No stories found.
logo
The Cue
www.thecue.in