'നീയില്ലാത്ത 30 ദിനങ്ങള്‍, നിന്നെ സ്‌നേഹിക്കുന്ന ജീവിതകാലം' ; സുശാന്തിന്റെ മരണശേഷം ആദ്യമായി പ്രതികരിച്ച് റിയ ചക്രബൊര്‍തി

'നീയില്ലാത്ത 30 ദിനങ്ങള്‍, നിന്നെ സ്‌നേഹിക്കുന്ന ജീവിതകാലം' ; സുശാന്തിന്റെ മരണശേഷം
ആദ്യമായി പ്രതികരിച്ച് 
റിയ ചക്രബൊര്‍തി
Published on

സുശാന്ത് സിങ് രാജ്പുത്തിന്റെ വിയോഗശേഷം അതേക്കുറിച്ച് ആദ്യമായി പ്രതികരിച്ച് സുഹൃത്ത് റിയ ചക്രബൊര്‍തി. ഇന്‍സ്റ്റഗ്രാമില്‍ വൈകാരികമായ കുറിപ്പും സുശാന്തിനൊപ്പമുള്ള ഫോട്ടോകളും പങ്കുവെയ്ക്കുകയായിരുന്നു റിയ. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന് ഒരു മാസം തികയവെയാണ് റിയ നടനെക്കുറിച്ച് മനസ്സുതുറന്നത്. ജൂണ്‍ 14 ന് സുശാന്തിനെ മുംബൈ ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

റിയയുടെ കുറിപ്പ്

വികാരങ്ങളെ നിയന്ത്രിക്കാന്‍ ഞാന്‍ ഇപ്പോഴും പാടുപെടുകയാണ്. പരിഹരിക്കാനാകാത്ത ഒരു മരവിപ്പാണ് ഹൃദയത്തില്‍. നീയാണെന്നെ സ്‌നേഹത്തില്‍ വിശ്വസിക്കാന്‍ പ്രേരിപ്പിച്ചത്. അതിന്റെ ശക്തിയെക്കുറിച്ച് മനസ്സിലാക്കിത്തന്നത്. ലളിതമായ ഒരു ഗണിത സമവാക്യത്തിന് ജീവിതത്തിന്റെ അര്‍ത്ഥം വിവരിക്കാനാകുമെന്ന് നീയാണെന്നെ പഠിപ്പിച്ചത്. എല്ലാദിവസവും ഞാന്‍ നിന്നില്‍ നിന്ന് പഠിച്ചെന്ന് ഉറപ്പുതരുന്നു. നീ ഇല്ല എന്നതുമായി ഞാന്‍ ഒരിക്കലും പൊരുത്തപ്പെടില്ല. നീയിപ്പോള്‍ കൂടുതല്‍ സമാധാനമുള്ളയിടത്താണെന്ന് അറിയാം.ചന്ദ്രന്‍, നക്ഷത്രങ്ങള്‍, താരാപഥം എന്നിവയെല്ലാം 'ഏറ്റവും വലിയ ഭൗതികശാസ്ത്രജ്ഞനെ' കൈകള്‍ വിടര്‍ത്തി വരവേല്‍ക്കും. നിറയെ സഹാനുഭൂതിയോടെയും സന്തോഷത്തോടെയും നിങ്ങള്‍ക്ക് ഒരു വാല്‍നക്ഷത്രത്തെ ദീപ്തമാക്കാനാകും. ഇപ്പോള്‍ നിങ്ങള്‍ ഒന്നാണ്. എന്റെ വാല്‍നക്ഷത്രത്തിനായി ഞാന്‍ കാത്തിരിക്കുകയും എന്റെയടുത്തേക്ക് എത്തിക്കാനുള്ള ആഗ്രഹമറിയിക്കുകയും ചെയ്യും. ഒരു മനോഹര മനുഷ്യനാകാന്‍ കഴിയുന്ന എല്ലാമായിരുന്നു നീ. ലോകം കണ്ട ഏറ്റവും വലിയ അദ്ഭുതം. നമ്മുടെ സ്‌നേഹം പ്രകടിപ്പിക്കാന്‍ എന്റെ വാക്കുകള്‍ പര്യാപ്തമല്ല. അത് നമുക്ക് അപ്പുറമാണെന്ന് നീ പറഞ്ഞത് ശരിക്കും ഉള്‍ക്കൊണ്ട് തന്നെയാണെന്ന് ഞാന്‍ വിചാരിക്കുന്നു. തുറന്നമനസ്സോടെ നീ എല്ലാറ്റിനെയും സ്‌നേഹിച്ചു. എന്നാല്‍ നമ്മുടെ സ്‌നേഹം ക്രമാതീതമായി വര്‍ധിക്കുന്നതുകൂടിയാണെന്ന് നീയിപ്പോള്‍ തെളിയിച്ചു. സമാധാനമായിരിക്കുക സുശി, നിന്നെ നഷ്ടപ്പെട്ടിട്ട് 30 ദിവസങ്ങള്‍, എന്നാല്‍ നിന്നെ ഒരു സ്‌നേഹിക്കുന്ന ജീവിതകാലം. അനന്തതയ്ക്കും അതിനപ്പുറത്തേക്കും ശാശ്വതമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in