ദാവൂദ് ഇബ്രാഹിമിന്റെ ജീവിതം പ്രമേയമാക്കുന്ന 'ഡി കമ്പനി'യുമായി സംവിധായകൻ രാം ഗോപാൽ വർമ്മ. ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ഇതിലും മികച്ച മറ്റൊരു ഗ്യാങ്സ്റ്റർ സിനിമ ഉണ്ടായിട്ടില്ലെന്ന് ചിത്രത്തെ കുറിച്ച് സംവിധായകൻ പറയുന്നു. ദാവൂദിന്റെ ജീവിതം മാത്രമല്ല, ഡി കമ്പനിയുടെ നിഴലിൽ ജീവിച്ച് മരിച്ച അനേകം അധോലോക നായകന്മാരുടെ കഥകളും ചിത്രത്തിലുണ്ടാവുമെന്ന് സംവിധായകന്റെ ട്വീറ്റിൽ പറയുന്നു.
3.17 മിനിറ്റാണ് ടീസറിന്റെ ദൈർഘ്യം. 2002 ൽ രം ഗോപാൽ വർമ്മയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ കമ്പനിയും ഗാങ്സ്റ്റർ മൂവി വിഭാഗത്തിൽ ആയിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായിരിക്കും ഡി കമ്പനി റിലീസിനെത്തുക.
ലോക്ഡൗൺ തുടങ്ങിയതിന് ശേഷം പത്തോളം സിനിമകളാണ് രാം ഗോപാൽ വർമയുടേതായി ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തത്. അതിൽ 'ത്രില്ലർ', 'ക്ലെെമാക്സ്', 'നേക്കഡ്', 'പവർസ്റ്റാർ', 'മർഡർ', '12ഒ ക്ലോക്ക്', 'ദിഷ എൻകൗണ്ടർ' എന്നീ ഏഴ് സിനിമകളും സംവിധാനം ചെയ്തത് അദ്ദേഹം തന്നെ ആയിരുന്നു.