'ഇത് വയനാടിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാനും ചേർത്ത് പിടിക്കാനുമുള്ള സമയം'; 'അഡിയോസ് അമിഗോ' റിലീസ് നീട്ടി നിര്‍മ്മാതാക്കള്‍

'ഇത് വയനാടിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാനും ചേർത്ത് പിടിക്കാനുമുള്ള സമയം'; 'അഡിയോസ് അമിഗോ' റിലീസ് നീട്ടി നിര്‍മ്മാതാക്കള്‍
Published on

വയനാട് ദുരന്തത്തിന്‍റെയും കനത്ത മഴയുടെയും പശ്ചാത്തലത്തില്‍ ആസിഫ് അലി - സുരാജ് വെഞ്ഞാറമൂട് ചിത്രം 'അഡിയോസ് അമിഗോ' റിലീസ് മാറ്റി. വയനാട്ടിൽ അപ്രതീക്ഷിതമായി വന്ന് ചേർന്ന ദുരന്തത്തില്‌ പെട്ട നമ്മുടെ സഹോദരങ്ങളുടെ വേദനയിൽ പങ്ക് ചേർന്ന് അവർക്ക് വേണ്ടുന്ന എല്ലാ സഹായങ്ങൾ എത്തിക്കാനും മറ്റു ആവിശ്യങ്ങൾക്കും നാം മുന്നിട്ടിറങ്ങേണ്ടതുണ്ട്. വയനാടിനെ വീണ്ടും ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാനും അവരെ ചേർത്ത് പിടിക്കാനും സഹായിക്കാനും ഉള്ള ഈ സമയം നമ്മൾ അതിന് ശ്രമിക്കേണ്ടതാണെന്നും അതിനാൽ ഈ വരുന്ന ഓഗസ്റ്റ് 2 ന് റിലീസ് ചെയ്യാനിരുന്ന 'അഡിയോസ് അമിഗോ' എന്ന ചിത്രം മാറ്റി വച്ചിരിക്കുന്നു എന്ന് സിനിമയുടെ നിർമ്മാതാവ് ആഷിഖ് ഉസ്മാൻ അറിയിച്ചു. ചിത്രത്തിന്റെ റിലീസ് മാറ്റിയ വിവരം ആസിഫ് അലിയും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.

ആസിഫ് അലിയുടെ പോസ്റ്റ്:

അഡിയോസ് അമിഗോ റിലീസ് ഓഗസ്റ്റ് 2 ൽ നിന്നും മാറ്റിവെയ്ക്കുന്നു.

നമ്മുടെ സഹോദരങ്ങൾ വിടപറയുമ്പോൾ,ഒട്ടേറെ പേർക്ക് വീടും നാടും ഇല്ലാതാവുമ്പോൾ, തകർന്നിരിക്കാതെ തോളോട് തോൾ ചേർന്ന്നിൽക്കാനും പ്രാർത്ഥിക്കാനും മാത്രമേസാധിക്കു. . മറ്റൊന്നും ചിന്തിക്കാൻ ആവുന്നില്ല. നഷ്ടപ്പെട്ടതൊന്നും തിരികെ കിട്ടില്ലായിരിക്കും, പക്ഷെ മുന്നോട്ടു പോയെ പറ്റു നമുക്ക്. .ആരുടെയും പ്രതീക്ഷകൾ ഒഴുകിപോവാതിരിയ്ക്കാൻ ഒരു മനസ്സോടെശ്രമിക്കാം, കൂടെനിൽക്കാം.

നവാഗതനായ നഹാസ് നാസർ സംവിധാനം ചെയ്ത് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രമാണ് 'അഡിയോസ് അമിഗോ'. ടോവിനോ ചിത്രം തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന നഹാസ് ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് തങ്കം ആണ്. കെട്ട്യോളാണ് എന്‍റെ മാലാഖയ്ക്ക് ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്.

ആഷിക് ഉസ്മാൻ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് ചിത്രമായ 'അഡിയോസ് അമിഗോ'സിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ഗോപി സുന്ദർ ആണ്. ക്യാമറ ജിംഷി ഖാലിദും. എഡിറ്റിംഗ് നിഷാദ് യൂസഫ്, ആർട്ട്‌ ആഷിഖ് എസ്, ഗാനരചന വിനായക് ശശികുമാർ, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, മേക്കപ്പ് റോണേക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബു, അസോസിയേറ്റ് ഡയറക്ടർ ഓസ്റ്റിൻ ഡാൻ, രഞ്ജിത്ത് രവി, സ്റ്റിൽ ഫോട്ടോഗ്രാഫി രോഹിത് കെ സുരേഷ്, കൊറിയോഗ്രാഫർ പി രമേഷ് ദേവ്, കോസ്റ്റ്യൂം ഡിസൈനർ മഷർ ഹംസ, ഓഡിയോഗ്രാഫി വിഷ്ണു ഗോവിന്ദ്, വി എഫ് എക്സ് ഡിജിബ്രിക്സ്, പബ്ലിസിറ്റി ഡിസൈൻ ഓൾഡ്മങ്ക്സ്, വിതരണം സെൻട്രൽ പിക്ചർസ് റിലീസ്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടെയ്ന്‍‍മെന്‍റ്.

Related Stories

No stories found.
logo
The Cue
www.thecue.in