ബ്ലാക്ക് ആൻഡ് വൈറ്റിൽ അനശ്വര രാജൻ അവതരിപ്പിക്കുന്ന കന്യാസ്ത്രീയുടെ രൂപം. ജീവനുള്ളതോ പ്രതിമയോ എന്ന് ഉറപ്പില്ലാത്ത രൂപത്തെ പിടിച്ചുനിൽക്കുന്ന പൊലീസ് യൂണിഫോമിലുള്ള ആസിഫലി. അവരിലേക്ക് താഴ്ന്നിറങ്ങിയ ഫിലിം റീൽ. കൗതുകമുണർത്തുന്നതാണ് ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന 'രേഖാചിത്രം' എന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. ദ പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ജോഫിൻ സംവിധാനം ചെയ്യുന്ന ചിത്രം വിവിധ കാലങ്ങളിലൂടെയുള്ള അന്വേഷണമാണെന്നാണ് സൂചന. സിനിമയുടെ പശ്ചാത്തലത്തിലുള്ള ചിത്രമെന്ന സൂചന ടൈറ്റിലും പോസ്റ്ററും നൽകുന്നുണ്ട്. വൻ താരനിരക്കൊപ്പമാണ് സിനിമ. കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്ന വേണു കുന്നപ്പിള്ളിയാണ്. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രം നിലവിൽ പോസ്റ്റ് പ്രൊഡക്ഷനിലാണ്.
'അൻ ആൾട്ടർനേറ്റ് ഹിസ്റ്ററി' എന്നാണ് ചിത്രത്തിന്റെ ടാഗ് ലെെൻ. ‘മാളികപ്പുറം’, ‘2018 എന്നീ വിജയ ചിത്രങ്ങള്‍ക്കും റിലീസിന് തയ്യാറെടുക്കുന്ന ‘ആനന്ദ് ശ്രീബാല’യ്ക്കും ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമ കൂടിയാണ് രേഖാചിത്രം. രാമു സുനില്‍ , ജോഫിന്‍ ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കലാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മനോജ് കെ ജയന്, ഭാമ അരുൺ , സിദ്ദിഖ് , ജഗദീഷ്,സായികുമാർ, ഇന്ദ്രൻസ് ശ്രീകാന്ത് മുരളി,നിഷാന്ത് സാഗർ, പ്രേംപ്രകാശ്,ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘാതോമസ് ‘ആട്ടം’ സിനിമയിലൂടെ കൈയടി നേടിയ സെറിൻ ശിഹാബ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അപ്പു പ്രഭാകറാണ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്,, കലാസംവിധാനം: ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ , ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ് സൂപ്പർ ചെറായി ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ് , സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്,പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ