മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി
Published on

മമ്മൂട്ടിചിത്രം പുഴുവിന് ശേഷം രതീന പി ടി സംവിധാനം ചെയ്യുന്ന പാതിരാത്രി എന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് പൂർത്തിയായി. സൗബിൻ ഷാഹിർ , നവ്യ നായർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം രണ്ട് പോലീസുകാരുടെ ജീവിതമാണ് പറയുന്നത്. ഭ്രമയുഗത്തിനു ശേഷം ഷഹനാദ് ജലാൽ ക്യാമറ ചലിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പാത്രീരാത്രിക്കുണ്ട്. ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാജി മാറാട് രചന നിർവഹിക്കുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസറാണ് ചിത്രം നിർമ്മിക്കുന്നത് . ആൻ അഗസ്റ്റിൻ, ആത്മീയ, സണ്ണി വെയ്ൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, സോഹൻ സീനുലാൽ എന്നിവർക്കൊപ്പം കന്നഡ പ്രമുഖ കന്നഡ നടൻ അച്യുത് കുമാർ ആദ്യമായി മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

എഡിറ്റർ - ശ്രീജിത്ത് സാരംഗ് , മ്യൂസിക്ക് - ജേക്സ് ബിജോയ് , ആർട്ട് ഡയറക്ടർ - ദിലീപ് നാഥ് പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ , മേക്കപ്പ് - ഷാജി പുൽപ്പള്ളി , കോസ്റ്റ്യൂം - ലിജി പ്രേമൻ , സ്റ്റിൽസ് - നവീൻ മുരളി , ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജിത് വേലായുധൻ.

മമ്മൂട്ടിയെ പ്രതിനായക സ്വഭാവമുള്ള കഥാപത്രമാക്കി രതീന പി ടി സംവിധാനം ചെയ്ത പുഴുവിന് വലിയ പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്. സോണി ലിവിൽ ഒടിടി റിലീസ് ആയി എത്തിയ ചിത്രത്തിൽ പർവതിയായിരുന്നു നായിക. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍, കുഞ്ചന്‍ തുടങ്ങി വലിയൊരു തരനിരയും ചിത്രത്തിൽ ഉണ്ടായിരുന്നു. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ് ആണ് ചിത്രം നിർമ്മിച്ചത്. മമ്മൂട്ടി ചിത്രം പേരൻപിനും നൻപകൽ നേരത്ത് മയക്കത്തിനും ക്യാമറ കൈകാര്യം ചെയ്ത തേനി ഈശ്വറായിരുന്നു പുഴുവിന്റെയും ഛായാഗ്രാഹകൻ. ചിത്രത്തിലെ മമ്മൂട്ടിയുടെ നെഗറ്റിവ് ഷെയ്ഡുള്ള കഥാപാത്രത്തിന് വലിയ രീതിയിലുള്ള വരവേൽപ്പാണ് ഒടിടി റിലീസിൽ ലഭിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in