സിനിമയിൽ ഒപ്പം പ്രവർത്തിച്ച അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും പ്രതിഫലം നല്‍കാത്തതിന്റെ പേരിൽ സംവിധായകൻ രാം ഗോപാല്‍ വര്‍മയ്ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി സിനിമാ സംഘടനയായ ഫെഡറേഷന്‍ ഓഫ് വെസ്റ്റ് ഇന്ത്യന്‍ സിനി എംപ്ലോയീസ്. 1.25 കോടി രൂപയോളം പ്രതിഫലമായി നല്‍കാനുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പണം നൽകുന്നതുമായി ബന്ധപ്പെട്ട് നിരവധി കത്തുകൾ അയച്ചെങ്കിലും അവ കൈപ്പറ്റാൻ സംവിധായകൻ തയ്യാറായിരുന്നില്ലെന്നാണ് എഫ്ഡബ്ല്യുഐസിഇ പറയുന്നത്. രാം ഗോപാൽ വർമയുമായി തുടർന്നും പ്രവര്‍ത്തിക്കാൻ കഴിയില്ലെന്നും ഇക്കാര്യം മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും സംഘടന അറിയിച്ചു.
വിവാദങ്ങൾക്കിടയിലും തന്റെ അടുത്തചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ. ദാവൂദ് ഇബ്രാഹിമിന്റെ ജീവിതം പ്രമേയമാക്കുന്നതാണ് ചിത്രം. ലോക്ഡൗൺ തുടങ്ങിയതിന് ശേഷം പത്തോളം സിനിമകളാണ് രാം ഗോപാൽ വർമയുടേതായി ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തത്. അതിൽ 'ത്രില്ലർ', 'ക്ലെെമാക്സ്', 'നേക്കഡ്', 'പവർസ്റ്റാർ', 'മർഡർ', '12ഒ ക്ലോക്ക്', 'ദിഷ എൻകൗണ്ടർ' എന്നീ ഏഴ് സിനിമകളും സംവിധാനം ചെയ്തത് അദ്ദേഹം തന്നെ ആയിരുന്നു.
Ram Gopal Varma banned by artist's union for non-payment of ₹1.25 cr dues