പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫിന്റെ വിജയം ബോളിവുഡ് സിനിമ മേഖലയുടെ ദുസ്വപ്‌നമാണെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. കെജിഎഫ് വെറും ഗാങ്ങ്സ്റ്റര്‍ സിനിമ മാത്രമല്ല ബോളിവുഡിന് ഹൊറര്‍ സിനിമ കൂടിയാണെന്നും രാം ഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.
'പ്രശാന്ത് നീലിന്റെ കെജിഎഫ് വെറുമൊരു ഗാങ്ങ്സ്റ്റര്‍ സിനിമ മാത്രമല്ല. അത് ബോളിവുഡിന് ഒരു ഹൊറര്‍ സിനിമ കൂടിയാണ്. കെജിഎഫിന്റെ വിജയത്തെ ഓര്‍ത്ത് അവര്‍ വരും കാലങ്ങളില്‍ ഒരുപാട് ദുസ്വപ്‌നങ്ങള്‍ കാണും. റോക്കി ഭായ് മുംബൈയിലെ വില്ലന്മാരെ മെഷിന്‍ ഗണ്ണുമായി തകര്‍ക്കുന്നത് പോലെ യഷ് ബോളിവുഡ് താരങ്ങളുടെ ഓപ്പണിങ്ങ് കളക്ഷനെയും തകര്‍ക്കുകയാണ്. ചിത്രത്തിന്റെ ഫൈനല്‍ കളക്ഷന്‍ സാന്‍ഡല്‍വുഡ് ബോളിവുഡിന് മേലിടുന്ന ന്യൂക്ലിയര്‍ ബോംബായിരിക്കും', എന്നാണ് രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ്.
ഏപ്രില്‍ 14നാണ് കെ.ജി.എഫ് തിയേറ്ററുകളിലെത്തിയത്. കന്നഡയ്ക്ക്് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളില്‍ പുതിയ ചരിത്രം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷകള്‍. ആദ്യം ദിനം ചിത്രം 134.5 കോടിയാണ് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നേടിയത്.
സഞ്ജയ് ദത്താണ് ചിത്രത്തിലെ വില്ലന്‍. ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. 19 വയസ്സുകാരനായ ഉജ്വല്‍ കുല്‍ക്കര്‍ണിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഭുവന്‍ ഗൗഡയും സംഗീതം രവി ബസ്‌റൂറുമാണ് നിര്‍വഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിച്ചത്.