'രാഷ്ട്രീയ നിലപാട് കാരണം ഒരാളോട് പ്രണയം തോന്നില്ല'; വേദ തൊണ്ണൂറുകളിലേക്കുള്ള തിരിച്ചുപോക്കെന്ന് രജിഷ വിജയന്‍

'രാഷ്ട്രീയ നിലപാട് കാരണം ഒരാളോട് പ്രണയം തോന്നില്ല'; വേദ തൊണ്ണൂറുകളിലേക്കുള്ള തിരിച്ചുപോക്കെന്ന് രജിഷ വിജയന്‍
Published on

ഒരാളുടെ രാഷ്ട്രീയ നിലപാട് കാരണം പ്രണയം തോന്നുമെന്ന് തോന്നുന്നില്ലെന്ന് നടി രജിഷ വിജയന്‍. പ്രണയം തോന്നുന്നത് വ്യക്തിയോടാണ്, അയാളുടെ രാഷ്ട്രീയ നിലപാടും മറ്റും പിന്നീട് വരുന്നതാണ്. സ്‌നേഹിക്കുന്നത് കാരക്ടറെയാണ്. ഡോക്ടറെ പ്രണയിച്ച പെണ്‍കുട്ടിയെന്നൊന്നും നമ്മള്‍ പറയില്ലല്ലോ,. ജോലിയോ പൊളിറ്റിക്കല്‍ വ്യൂവോ ആണ് പ്രണയത്തിന്റെ അടിസ്ഥാനം എന്ന് എനിക്ക് തോന്നുന്നില്ലെന്നും രജിഷ പറഞ്ഞു, പുതിയ ചിത്രമായ ലവ്ഫുള്ളി യുവര്‍സ് വേദയുടെ റിലീസിനോട് അനുബന്ധിച്ച് ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രജിഷയുടെ പ്രതികരണം.

ഒരു സിനിമയില്‍ നിന്ന് തന്നെ എടുത്തുമാറ്റിയാല്‍ ആ സിനിമ വര്‍ക്ക് ആകുമോ എന്നാണ് താന്‍ നോക്കുന്നതെന്നും രജിഷ പറഞ്ഞു. അല്ലാതെ രണ്ടര മണിക്കൂര്‍ സിനിമയില്‍ എന്റെ മുഖം തന്നെ കണ്ടിരിക്കണം എന്നില്ലെന്നു രജിഷ പറഞ്ഞു.

രജിഷ വിജയനും വെങ്കിടേഷും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ലവ്ഫുള്ളി യുവര്‍സ് വേദ'നാളെയാണ് തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. കാമ്പസ് ജീവിതം പ്രമേയമാകുന്ന ചിത്രത്തിന്റെ സംവിധായകന്‍ നവാഗതനായ പ്രഗേഷ് സുകുമാരനാണ്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തു.

വേദ എന്ന രജിഷയുടെ കേന്ദ്രകഥാപാത്രത്തില്‍ തുടങ്ങി, അവളുടെ ലോകവും കവിതകളും അതിനൊപ്പം കാമ്പസ് രാഷ്ട്രീയവും പ്രണയവും സൗഹൃദവുമെല്ലാം സിനിമയിലുണ്ടെന്ന് ട്രെയ്ലര്‍ സൂചിപ്പിക്കുന്നു. ശ്രീനാഥ് ഭാസി, അനിഖ സുരേന്ദ്രന്‍, നില്‍ജ കെ ബേബി, അപ്പാനി ശരത്, ചന്തുനാഥ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഞ2 എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ രാധാകൃഷ്ണന്‍ കല്ലായിലും റുവിന്‍ വിശ്വവും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഗൗതം വാസുദേവ് മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രഞ്ജിത് ശേഖര്‍, ഷാജു ശ്രീധര്‍, ശ്രുതി ജയന്‍, വിജയകൃഷണന്‍, അര്‍ജുന്‍ പി അശോകന്‍, സൂര്യലാല്‍, ഫ്രാങ്കോ എന്നിവരാണ് മറ്റു താരങ്ങള്‍. ബാബു വൈലത്തൂരിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ടോബിന്‍ തോമസ് ആണ്.

കോ പ്രൊഡ്യൂസര്‍ - അബ്ദുല്‍ സലീം, ലൈന്‍ പ്രൊഡ്യൂസര്‍ - ഹാരിസ് ദേശം, പ്രോജെക്റ്റ് കണ്‍സള്‍ടന്റ് - അന്‍ഷാദ് അലി, ചീഫ് അസ്സോസിയേറ്റ് - നിതിന്‍ സി സി, എഡിറ്റര്‍ - സോബിന്‍ സോമന്‍, കലാസംവിധാനാം - സുഭാഷ് കരുണ, വസ്ത്രാലങ്കാരം -അരുണ്‍ മനോഹര്‍, മേക്കപ്പ് - ആര്‍ ജി വയനാട്, സംഘട്ടനം - ഫിനിക്‌സ് പ്രഭു, ടൈറ്റില്‍ ഡിസൈന്‍ - ധനുഷ് പ്രകാശ്, പ്രൊഡക്ഷന്‍ കോണ്ട്രോളര്‍ - റെനി ദിവാകര്‍, സ്റ്റില്‍സ് - റിഷാജ് മുഹമ്മദ്, ഡിസൈന്‍സ് - യെല്ലോടൂത്ത്, കളറിസ്റ് - ലിജു പ്രഭാകര്‍, ഫിനാന്‍സ് ഹെഡ് - സുല്‍ഫിക്കര്‍, സൗണ്ട് ഡിസൈന്‍ - വിഷ്ണു പി സി, പി ആര്‍ ഒ - എ എസ് ദിനേശ്, മീഡിയ പ്ലാനിംഗ് & മാര്‍ക്കറ്റിംഗ് ഡിസൈന്‍ - പപ്പെറ്റ് മീഡിയ, ഡിജില്‍ മാര്‍ക്കറ്റിംഗ് - വൈശാഖ് സി വടക്കേവീട്

Related Stories

No stories found.
logo
The Cue
www.thecue.in