'ആർആർആർ' വരുന്നു ഒക്ടോബർ 13ന്, റിലീസ് പ്രഖ്യാപിച്ച് രാജമൗലി

'ആർആർആർ' വരുന്നു ഒക്ടോബർ 13ന്, റിലീസ് പ്രഖ്യാപിച്ച് രാജമൗലി
Published on

ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'ആർആർആർ' ഒക്ടോബർ 13ന് എത്തും. രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപേരാണ് 'ആർആർആർ'. രാജമലി തന്റെ ട്വിറ്റർ പേജിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. 2021 ഒക്ടോബർ 13 ന് തീയുടേയും ജലത്തിന്റെയും തടുക്കാനാവാത്ത പ്രവാഹത്തിന് സാക്ഷ്യം വഹിക്കാം എന്ന കുറിപ്പോടെയാണ് പ്രഖ്യാപനം. ഒപ്പം ജൂനിയർ എൻ.ടി.ആറും രാം ചരണും ഒന്നിച്ചുളള പുതിയ പോസ്റ്ററുമുണ്ട്.

'ആർആർആർ' വരുന്നു ഒക്ടോബർ 13ന്, റിലീസ് പ്രഖ്യാപിച്ച് രാജമൗലി
'ഇതിലും മികച്ച ഗ്യാങ്സ്റ്റർ സിനിമ വരാനില്ല'; ഡി കമ്പനിയുടെ ടീസറുമായി രാം ഗോപാൽ വർമ

450 കോടി മുതൽ മുടക്കിലാണ് ആർആർആർ ഒരുങ്ങുന്നത്. ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും, അജയ് ദേവ്ഗണും മറ്റ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നു. സ്വാതന്ത്ര്യസമര സേനാനികളായിരുന്ന അല്ലൂരി സീതാരാമ രാജു, കൊമരു ഭീം എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജർ ജോൺസ്, തമിഴ് നടൻ സമുദ്രക്കനി എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

ഡിവിവി എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ ഡി.വി.വി ധനയ്യയാണ് നിർമ്മാണം. എം.എം.കീരവാണി സംഗീതം. 2021 ജനുവരിയിൽ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എം.എം.കീരവാണി സംഗീതം. വി. വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ. പത്ത് ഭാഷകളിലാകും ചിത്രം റിലീസിനെത്തുക.

Related Stories

No stories found.
logo
The Cue
www.thecue.in