കഥ കേട്ടപ്പോൾ ആദ്യം ഇതൊക്കെ നടക്കുമോ എന്ന് തോന്നിയെന്ന് റഹ്മാൻ ; സമാറ ഇമോഷണലി കണക്ട് ചെയ്യുന്ന ചിത്രമെന്ന് സംവിധായകൻ

കഥ കേട്ടപ്പോൾ ആദ്യം ഇതൊക്കെ നടക്കുമോ എന്ന് തോന്നിയെന്ന് റഹ്മാൻ ; സമാറ ഇമോഷണലി കണക്ട് ചെയ്യുന്ന ചിത്രമെന്ന് സംവിധായകൻ
Published on

റഹ്മാൻ നായകനായ സയൻസ് ഫിക്ഷൻ ആക്ഷൻ ത്രില്ലർ സിനിമയായ ' സമാറ ' നാളെ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ കഥ ആദ്യം കേട്ടപ്പോൾ തനിക്കും ഇതൊക്കെ നടക്കുമോ എന്നായിരുന്നു തോന്നിയതെന്ന് റഹ്മാൻ. എന്നാൽ രണ്ട് മൂന്ന് തവണ സംവിധായകൻ ചാള്‍സുമായി സംസാരിച്ചു കഴിഞ്ഞപ്പോള്‍ കഥ കൊള്ളാമെന്നായി. കൊറോണ കഴിഞ്ഞ് തനിക്ക് ആദ്യം വന്ന സിനിമകളിലൊന്നാണ് സമാറയെന്നും റഹ്മാൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു. ആക്ഷനും സയന്‍സ് ഫിക്ഷനും അപ്പുറം ഇമോഷന്‍ കൂടെ ചിത്രത്തിലുണ്ടെന്ന് സംവിധായകൻ ചാൾസ് പറഞ്ഞു. എല്ലാ പ്രേക്ഷകർക്കും അത് കണക്ട് ചെയ്യാനും കഴിയും.‌

ചിത്രത്തിൽ വിവിയാ ശാന്താണ് റഹ്മാൻ്റെ നായിക. ഭരത്,പ്രശസ്ത ബോളിവുഡ് താരം മീർസർവാർ, രാഹുൽ മാധവ്, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോംസ്കോട്ട് തുടങ്ങിയവർക്കൊപ്പം പുതിയ മുഖങ്ങളും ഒട്ടനവധി വിദേശ താരങ്ങളും സമാറയിൽ അണിനിരക്കുന്നു. സിനു സിദ്ധാർഥ് ഛായഗ്രഹണവും ദീപക് വാര്യർ സംഗീത സംവിധാനവും. ഗോപീ സുന്ദർ പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു.ദിനേശ് കാശിയാണ് സംഘട്ടന സംവിധായകൻ.

നവാഗതനായ ചാൾസ് ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന 'സമാറ' എന്ന ചിത്രം ആ​ഗസ്റ്റ് 11ന് റിലീസ് ചെയ്യും. സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തിൽ ആക്ഷനും ത്രില്ലിനും ഒരുപോലെ പ്രാധാന്യമുണ്ടെന്ന് ചിത്രത്തിന്റെ ട്രെയ്ലർ സൂചിപ്പിച്ചിരുന്നു. ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ റഹ്മാൻ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് സമാറ. പീകോക്ക് ആർട്ട് ഹൗസിന്റെ ബാനറിൽ എം കെ സുഭാകരൻ,അനുജ് വർഗ്ഗീസ് വില്ല്യാടത്ത് എന്നിവരാണ് നിർമ്മിക്കുന്നത്.

ഹിന്ദിയിൽ "ബജ്രംഗി ബൈജാൻ", ജോളി എൽഎൽബി 2, തമിഴിൽ വിശ്വരൂപം 2 എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് താരം മീർസർവാർ, തമിഴ് നടൻ ഭരത്, മൂത്തോൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു, രാഹുൽ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്കോട്ട് തുടങ്ങിയവർക്കൊപ്പം 18 ഓളം പുതിയ താരങ്ങളും 35 ഓളം വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

കുളു- മണാലി, ധർമ്മശാല, ജമ്മു കാശ്മീർ എന്നിവടങ്ങളിലായാണ് ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് . ഛായാഗ്രഹണം സിനു സിദ്ധാർത്ഥ് ,പശ്ചാത്തലസംഗീതം ഗോപി സുന്ദർ,മ്യൂസിക് ഡയറക്ടർ :ദീപക് വാരിയർ,എഡിറ്റർ :ആർ ജെ പപ്പൻ, സൗണ്ട് ഡിസൈൻ : അരവിന്ദ് ബാബു , കോസ്റ്റ്യൂം. :മരിയ സിനു .ഇവരുടെ ആദ്യ സിനിമാ സംരംഭം കൂടിയാണ് "സമാറ".

കലാസംവിധാനം രഞ്ജിത്ത് കോത്തേരി,ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു ഐക്കരശ്ശേരി, സംഘട്ടനം ദിനേശ് കാശി,പ്രൊഡക്ഷൻ കൺട്രോളർ പ്രേമൻ പെരുമ്പാവൂർ, പി ആർ ഓ മഞ്ജു ഗോപിനാഥ്. ഡിസൈനർ മാമിജോ, സ്റ്റിൽസ് സിബി ചീരൻ.

മാർക്കറ്റിംഗ് ബിനു ബ്രിങ് ഫോർത്ത്. ഡിജിറ്റൽ പ്രൊമോഷൻ ഒബ്സ്ക്യൂറ. വിതരണം മാജിക് ഫ്രെയിംസ്.

Related Stories

No stories found.
logo
The Cue
www.thecue.in