'അതുകൊണ്ടങ്ങനെ ഞാന്‍ വാങ്ങുന്നു, കാടും കടലും മലയും പുഴയും'; പ്രകൃതിക്കായ് റഫീഖ് അഹമ്മദിന്റെ കവിതയ്ക്ക് ദൃശ്യാവിഷ്‌കാരം

'അതുകൊണ്ടങ്ങനെ ഞാന്‍ വാങ്ങുന്നു, കാടും കടലും മലയും പുഴയും'; പ്രകൃതിക്കായ് റഫീഖ് അഹമ്മദിന്റെ കവിതയ്ക്ക് ദൃശ്യാവിഷ്‌കാരം
Published on

‘ഭൂമിയിൽ നിന്നൊരു വിത്തുമുളച്ചിട്ടോരിലയീരില

നീണ്ടുവളർന്നിട്ടാകാശത്തിൽ ചില്ലകൾ വീശി

ഉയർന്നുമുതിർന്ന മഹാവൃക്ഷത്തെ

വെട്ടിയെടുത്ത് ചെറുതുണ്ടുകളായി

ചെത്തിയെടുത്ത് ചതച്ചു പുഴുങ്ങി

കടലാസ്സെന്നൊരു സാധനമാക്കി

ട്ടതിലൊരു തുണ്ടിൽ പല പല ഭ്രാന്തൻ

മുദ്രകൾകുത്തിപ്പണമെന്നെണ്ണി

അതുകൊണ്ടങ്ങനെ ഞാൻ വാങ്ങുന്നു

കാടും കടലും മലയും പുഴയും’

പ്രകൃതിയെ തകര്‍ത്ത് ജീവിതം ആഘോഷിക്കുന്ന മനുഷ്യരിലേക്ക് ഓര്‍മ്മപ്പെടുത്തലുമായി റഫീക്ക് അഹമ്മദിന്റെ കവിത. സംഗീതവും ദൃശ്യാവിഷ്‌കാരവുമൊരുക്കി സംഗീത സംവിധായകന്‍ ജയ്‌സണ്‍ ജെ നായര്‍. ചക്രം എന്ന സംഗീത ആല്‍ബത്തിന്റെ ക്യാമറ പ്രയാഗ് മുകുന്ദനാണ്.

മണ്ണില്‍ നിന്നും മുളച്ചുപൊങ്ങുന്ന മരങ്ങളെ മുറിച്ചെടുത്തു കടലാസാക്കി, പണമാക്കി മണ്ണ് വാങ്ങിക്കൂട്ടുന്ന മനുഷ്യരെകുറിച്ചാണ് കവിത പറയുന്നത്. പ്രകൃതിയെ ചൂഷണം ചെയ്ത് നേടുന്നതൊന്നും വീണ്ടെടുക്കാന്‍ പറ്റില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് 'ചക്രം'. രണ്ട് മിനിറ്റാണ് ആല്‍ബത്തിന്റെ ദൈര്‍ഘ്യം. മധു എം എസ് മാസ്റ്ററിങ്ങും ഗോപകുമാര്‍ കൈപ്രത്ത് എഡിറ്റിങ്ങും

Related Stories

No stories found.
logo
The Cue
www.thecue.in