റുബൽ ഖാലിയെക്കുറിച്ചുള്ള പേടിയുടെ പിന്നിലെ കഥ ജനുവരി 5 മുതൽ അറിയാം; സാഹസിക കഥയുമായി രാസ്ത

റുബൽ ഖാലിയെക്കുറിച്ചുള്ള പേടിയുടെ പിന്നിലെ കഥ ജനുവരി 5 മുതൽ അറിയാം; സാഹസിക കഥയുമായി രാസ്ത
Published on

ലോകത്തെ ഏറ്റവും അപകടം നിറഞ്ഞ, ഏറ്റവും വലിപ്പമേറിയ മരുഭൂമികളിലൊന്നായ റുബൽ ഖാലി പശ്ചാത്തലമാക്കിയ സർവൈവൽ ത്രില്ലർ രാസ്ത ജനുവരി അഞ്ചിന് പ്രേക്ഷകരിലെത്തും. ഈ മരുഭൂമി പശ്ചാത്തലമാക്കി അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് രാസ്ത. ഒമാനിൽ ആദ്യമായി ചിത്രീകരിച്ച മലയാള ചിത്രമായ രാസ്തയ്ക്ക് റിലീസിന് മുന്നേ തന്നെ വലിയ തരത്തിലുള്ള വരവേൽപ്പാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നും ലഭിക്കുന്നത്. ഒമാനിൽ നിന്നുള്ള നിരവധി കലാകാരന്മാർ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഒമാൻ ചേംബർ ഓഫ് കൊമേഴ്സിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംവിധായകൻ അനീഷ് അൻവർ,നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന സർജാനോ ഖാലിദ്, പ്രൊഡ്യൂസർ ലിനു ശ്രീനിവാസ് എന്നിവർ പങ്കെടുത്തു.

SATHYADAS
SATHYADAS
SATHYADAS

2011ൽ റുബൽ ഖാലി മരുഭൂമിയിൽ ഉണ്ടായ ഒരു സംഭവ കഥയെ ആസ്പദമാക്കിയാണ് രാസ്ത ഒരുക്കിയിരിക്കുന്നത്. അമ്മയെ തേടി ഗൾഫിലേക്ക് പോകുന്ന ഒരു പെൺകുട്ടിയുടെ സാഹസികമായ നിമിഷങ്ങളിൽ കൂടിയുള്ള യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ഒമാനിലെ വിനോദ സഞ്ചാര വ്യവസായത്തിന്റെ പ്രോത്സാഹനത്തിന് സംഭാവന നൽകേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്ന് മനസ്സിലാക്കി കൊണ്ട് അതിനു വേണ്ടിയുള്ള ആദ്യ ചുവടു പടിയാണ് രാസ്തയുടെ നിർമ്മാണം എന്ന് എ.എൽ. യു എന്റർടൈൻമെന്റ്സിന്റെ ഉടമയും ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ടറി ബോർഡ് അംഗവും ബദർ അൽ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് മാനേജിങ് ഡയറക്ടറുമായ അബ്ദുൽ ലത്തീഫ് ഉപ്പള പറഞ്ഞു. ഒമാന്റെ സൗന്ദര്യം പൂർണ്ണമായും ചിത്രീകരിച്ചതിൽ അതിയായ സന്തോഷം ഒമാൻ ചേമ്പർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ഫൈസൽ അംബ്‌ദുല്ല അൽ റവാസ് പറഞ്ഞു. ഈ സിനിമ ഒമാൻ വിനോദ വ്യവസായത്തിന് കൂടുതൽ ഊർജം നൽകുമെന്ന് പുതിയ ചിത്രീകരണങ്ങൾക്കു പ്രചോദനമാകുമെന്നും ഒമാൻ ഫിലിം സൊസൈറ്റി ചെയർമാൻ ഹുമൈദ് അൽ അമ്രി പറഞ്ഞു.

SATHYADAS
SATHYADAS
SATHYADAS

സാധാരണക്കാരായ പ്രേക്ഷകർക്ക് എളുപ്പം കണക്ട് ചെയ്യാനാകുന്ന സർവൈവൽ ത്രില്ലറാണ് രാസ്തയെന്ന് നായകൻ സർജാനോ ഖാലിദ്. മണൽക്കാറ്റ് ഉൾപ്പെടെയുള്ള രം​ഗങ്ങൾ ചിത്രീകരിക്കുന്ന ഏറെ പ്രയാസകരമായിരുന്നുവെന്ന് അനീഷ് അൻവർ. ലിനു ശ്രീനിവാസ് നിർമ്മിക്കുന്ന 'രാസ്ത'യുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് ഷാഹുലും ഫായിസ് മടക്കരയും ചേർന്നാണ്. വിഷ്ണു നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അവിൻ മോഹൻ സിതാരയാണ് രാസ്തയിലെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. രാസ്തയുടെ എഡിറ്റിങ് നിർവഹിക്കുന്നത് അഫ്തർ അൻവർ ആണ്. പ്രൊജക്റ്റ് ഡിസൈൻ സുധാ ഷാ, കലാസംവിധാനം : വേണു തോപ്പിൽ. ബി.കെ. ഹരി നാരായണൻ, അൻവർ അലി, ആർ. വേണുഗോപാൽ എന്നിവരുടെ വരികളിൽ വിനീത് ശ്രീനിവാസൻ, അൽഫോൺസ് ജോസഫ്, സൂരജ് സന്തോഷ്, അവിൻ മോഹൻ സിതാര എന്നിവർ ആലപിച്ച മികച്ച ഗാനങ്ങളാണ് രാസ്തയിൽ ഉള്ളത്. ഛായാഗ്രഹണം : പ്രേംലാൽ പട്ടാഴി, മേക്കപ്പ് : രാജേഷ് നെന്മാറ, ശബ്ദരൂപകല്പന : എ.ബി. ജുബ്, കളറിസ്റ്റ് : ലിജു പ്രഭാകർ, പ്രൊഡക്ഷൻ മാനേജർ : ഖാസിം മുഹമ്മദ് അൽ സുലൈമി, വി.എഫ്.എക്സ് : ഫോക്സ് ഡോട്ട് മീഡിയ, വസ്ത്രാലങ്കാരം : ഷൈബി ജോസഫ്, സ്പോട്ട് എഡിറ്റിങ് : രാഹുൽ രാജു, ഫിനാൻസ് കൺട്രോളർ : രാഹുൽ ചേരൽ, പ്രൊഡക്ഷൻ കൺട്രോളർ : ഹോച്ചിമിൻ കെ.സി, ഡിസൈൻ : കോളിൻസ് ലിയോഫിൽ, മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻ : പ്രതീഷ് ശേഖർ

Related Stories

No stories found.
logo
The Cue
www.thecue.in