‘അണ്‍ഫിനിഷ്ഡ് ബിസിനസ് !’ : മൂന്നാം വരവിനൊരുങ്ങി ബ്രൈഡ് ; ‘കില്‍ ബില്‍ 3’ സ്ഥിരീകരിച്ച്  ടാറന്റീനോ

‘അണ്‍ഫിനിഷ്ഡ് ബിസിനസ് !’ : മൂന്നാം വരവിനൊരുങ്ങി ബ്രൈഡ് ; ‘കില്‍ ബില്‍ 3’ സ്ഥിരീകരിച്ച് ടാറന്റീനോ

Published on

ക്വന്റിന്‍ ടറന്റിനോയുടെ റിവന്‍ജ് ഡ്രാമ ത്രില്ലര്‍ ചിത്രം ‘കില്‍ ബില്ലി’ന് മൂന്നാം ഭാഗം ഒരുങ്ങുന്നുവെന്ന് സ്ഥിരീകരിച്ച് സംവിധായകന്‍. മൂന്നാം ഭാഗത്തിന്റെ ആശയം മനസിലുണ്ടെന്നും എന്നാല്‍ ധൃതിയില്‍ ചിത്രം ഒരുക്കില്ലെന്നും ടാറന്റീനോ പറഞ്ഞു.

എന്തെങ്കിലുമൊരു പരിഹാസ്യമായ ആശയവുമായി ഇത് മുന്നോട്ട് കൊണ്ടുപോകാനാവില്ല, ആ കഥാപാത്രം അങ്ങനെയല്ല അര്‍ഹിക്കുന്നത്, കഥാപാത്രം വലിയൊരു പോരാട്ടമാണ് നടത്തിയത്, ഇപ്പോള്‍ താത്പര്യം തോന്നിക്കുന്ന ഒരു ആശയമുണ്ട്, എങ്കിലും പെട്ടന്ന് അത് ചെയ്യില്ല, ഏകദേശം മൂന്ന് വര്‍ഷമെങ്കിലും ചിത്രത്തിനായെടുക്കും.

ടാറന്റീനോ

 ഫാന്‍ മെയ്ഡ് പോസ്റ്റര്‍ 
ഫാന്‍ മെയ്ഡ് പോസ്റ്റര്‍ 

2003, 2004 എന്നീ വര്‍ഷങ്ങളിലായിട്ടായിരുന്നു കില്‍ ബില്‍ ആദ്യ ഭാഗങ്ങള്‍ റിലീസിനെത്തിയത്. മാര്‍ഷ്യല്‍ ആര്‍ട്സിനും ആക്ഷന്‍ രംഗങ്ങള്‍ക്കുമെല്ലാം പ്രാധാന്യം നല്‍കിക്കൊണ്ട് ടാറന്റീനോ ഒരുക്കിയ പ്രതികാര കഥയില്‍ ഉമ തെര്‍മാനായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ആ കഥാപാത്രത്തിന് എന്ത് സംഭവിച്ചു എന്നതായിരിക്കും മൂന്നാം ഭാഗത്തിലുണ്ടാവുക.

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടാറന്റീനോ സംവിധാനം ചെയ്ത പുതിയചിത്രം വണ്‍സ് അപ് ഓണ്‍ എ ടൈം ഇന്‍ ഹോളിവുഡ് ഈ വര്‍ഷം റിലീസ് ചെയ്തിരുന്നു. 2015ല്‍ പുറത്തിറങ്ങിയ 'ദ ഹെയ്റ്റ്ഫുള്‍ എയ്റ്റിന്' ശേഷം ടാറന്റീനോ ഒരുക്കിയ ചിത്രത്തില്‍ ലിയണാര്‍ഡോ ഡികാപ്രിയോയും ബ്രാഡ് പിറ്റുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കാന്‍ ഫിലിം ഫെസ്റ്റിവലിലായിരുന്നു ചിത്രത്തിന്റെ പ്രീമിയര്‍ നടന്നത്.

‘അണ്‍ഫിനിഷ്ഡ് ബിസിനസ് !’ : മൂന്നാം വരവിനൊരുങ്ങി ബ്രൈഡ് ; ‘കില്‍ ബില്‍ 3’ സ്ഥിരീകരിച്ച്  ടാറന്റീനോ
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ടറന്റീനോ ചിത്രത്തിന് ആറ് മിനിറ്റ് ‘സ്റ്റാന്‍ഡിങ്ങ് ഒവേഷന്‍’; ‘വിവ ലേ സിനിമ’ എന്ന് സംവിധായകന്‍

‘ദ ക്യൂ’ ഇനിമുതല്‍ ടെലിഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കുമായി ടെലിഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

logo
The Cue
www.thecue.in