'നാരദനിൽ നഷ്ടം അഞ്ച് കോടി'; സാറ്റലൈറ്റ് റെെറ്റ്സിന്റെ വിൽപ്പന നടന്നില്ലെന്ന് നിർമാതാവ് സന്തോഷ് ടി കുരുവിള

'നാരദനിൽ നഷ്ടം അഞ്ച് കോടി'; സാറ്റലൈറ്റ് റെെറ്റ്സിന്റെ വിൽപ്പന നടന്നില്ലെന്ന് നിർമാതാവ് സന്തോഷ് ടി കുരുവിള
Published on

നാരദൻ എന്ന ചിത്രത്തിൽ അഞ്ച് കോടി രൂപയോളം തനിക്ക് നഷ്ടം വന്നതായി നിർമാതാവ് സന്തോഷ് ടി കുരുവിള. ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് നാരദൻ. ചിത്രം ടി വി ചാനലുകൾക്ക് എതിരെയുള്ള സിനിമ എന്നതുപോലെ വന്നതുകൊണ്ട് സാറ്റലൈറ്റ് വിൽപ്പന നടന്നില്ലെന്ന് നിർമാതാവ് സന്തോഷ് ടി കുരുവിള പറയുന്നു. സിനിമയിൽ നേരത്തെ നിശ്ചയിച്ച ബഡ്ജറ്റ് ഡബിളാവുന്നത് മറ്റ് ജോലികളില്ലാത്ത നിർമാതാക്കൾക്ക് വലിയൊരു ബാധ്യതയാണ് എന്നും, കടം വീട്ടാൻ സ്വന്തം വീട് കൊടുക്കേണ്ട ​ഗതി​കേടുണ്ടായ നിർമാതാക്കൾ നമ്മുടെ ഇൻഡസ്ട്രിയിൽ ഉണ്ടെന്നും, ഇത് പ്രൊഡ്യുസേഴ്സിന് മാത്രം സംഭവിക്കുന്ന കാര്യമാണെന്നും നഷ്ടവും പേരു ദോഷവുമെല്ലാം കേൾക്കേണ്ടത് പ്രൊഡ്യുസറാണ് എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സന്തോഷ് ടി കുരുവിള പറഞ്ഞു.

മോഹൻലാലിനെ നായകനാക്കി ചിത്രീകരിച്ച നീരാളി എന്ന സിനിമ എനിക്ക് നഷ്ടം വന്ന ഒരു സിനിമയാണ്. നീരാളിയുടെ ഔട്ട് സെെഡിന്റെ റെെറ്റസ് വിറ്റത് ഒരു തമിഴ്നാട്ടുകാരനാണ്. ഒന്നരക്കോടി രൂപ വില പറഞ്ഞ് അദ്ദേഹം അമ്പത് ലക്ഷം രൂപ അഡ്വാൻസ് തുക എനിക്ക് നൽകി. സിനിമ ഇറങ്ങും മുമ്പേ മുഴുവൻ തുകയും നൽകേണ്ടതാണ്. സിനിമ ഇറങ്ങി വിചാരിച്ച പോലെ വിജയിക്കാതെ വന്നപ്പോൾ അദ്ദേഹത്തിന് ആ പെെസ തരാൻ കഴിഞ്ഞില്ല, പിന്നീട് പലരും എന്നെ വിളിച്ച് അദ്ദേഹം പലിശയ്ക്ക് എടുത്തിട്ടാണ് പണം തന്നത് എന്നും ഇപ്പോൾ ആത്മഹത്യയുടെ വക്കിൽ നിൽക്കുകയാണെന്നും പറഞ്ഞു. കൊവിഡ് സമയത്ത് സിനിമകൾക്ക് ഒടിടിയിൽ നല്ല വാല്യു വന്നപ്പോൾ പലരും വിളിച്ച് ഒരു കോടി രൂപ തരാം, ഒന്നരക്കോടി തരാം എന്നൊക്കെ ഓഫർ പറഞ്ഞു, പക്ഷേ ആ സിനിമയുടെ ഒടിടി റെെറ്റ്സ് തമിഴ്നാട്ടുകാരനായ അദ്ദേ​ഹത്തിന് താൻ അമ്പത് ലക്ഷം രൂപയ്ക്ക് കൊടുക്കുകയായിരുന്നു എന്ന് സന്തോഷ് ടി കുരുവിള പറയുന്നു.

നാ​രദൻ എന്ന ചിത്രത്തിൽ എനിക്ക് അഞ്ച് കോടി രൂപയോളം നഷ്ടമുണ്ടായി. ടിവിക്കാർ ആ സിനിമ എടുത്തില്ല. ടിവി ചാനലുകൾക്ക് എതിരെയുള്ള സിനിമ എന്നതുപോലെ വന്നല്ലോ അതുകൊണ്ടായിരിക്കാം. നിമിർ എന്ന സിനിമയിൽ 3 കോടി രൂപ നഷ്ടം വന്നു. എന്നെ സംബന്ധിച്ച് ഞാൻ ആ ലോസിനെ വളരെ വലുതായി കാണുന്നില്ല, കാരണം എന്റെ കയ്യിൽ ഒത്തിരി പെെസ ഉണ്ടായിട്ടല്ല, എനിക്ക് സിനിമകളിൽ നിന്ന് അത് പോലെ പെെസ ഉണ്ടായിട്ടുണ്ട്. നല്ല സിനിമകൾ എടുക്കണം, എക്സ്പീരിമെന്റൽ സിനിമകൾ എടുക്കണം, ഇൻഡസ്ട്രിയിൽ മാറ്റങ്ങൾ ഉണ്ടാക്കണം എന്ന താൽപര്യമുള്ളതുകൊണ്ടാണ് അതെന്നും സന്തോഷ് ടി കുരുവിള വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in