ഇത് മുന്നറിയിപ്പാണ്, നിര്‍മാതാക്കള്‍ മരം കുലുക്കിയല്ല പണമുണ്ടാക്കുന്നത്, വലിയ തുക ചോദിക്കുന്ന താരങ്ങളെ ഒഴിവാക്കുമെന്ന് സുരേഷ് കുമാര്‍

ഇത് മുന്നറിയിപ്പാണ്, നിര്‍മാതാക്കള്‍ മരം കുലുക്കിയല്ല പണമുണ്ടാക്കുന്നത്, വലിയ തുക ചോദിക്കുന്ന താരങ്ങളെ ഒഴിവാക്കുമെന്ന് സുരേഷ് കുമാര്‍
Published on

പ്രതിഫലമായി വലിയ തുക ആവശ്യപ്പെടുന്നവരെ ഒഴിവാക്കാനാണ് തീരുമാനമെന്ന് നിര്‍മാതാവും ഫിലിം ചേമ്പര്‍ പ്രസിഡന്റുമായ ജി സുരേഷ് കുമാര്‍. വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന നിലയിലാണ് പല നടി നടന്മാരും പ്രതിഫലം ചോദിക്കുന്നത്. അതൊന്നും കൊടുക്കാന്‍ പറ്റുന്ന രീതിയിലേക്കല്ല ഇനി മലയാള സിനിമയെന്നും ഇത് മുന്നറിയിപ്പായി കാണമെന്നും സുരേഷ് കുമാര്‍ പറഞ്ഞു. നടനും സംവിധായകനുമായ നാദിര്‍ഷായുടെ പുതിയ സിനിമയുടെ പൂജാ വേദിയില്‍ വച്ചാണ് സുരേഷ് കുമാര്‍ താരങ്ങളുടെ പ്രതിഫലന വര്‍ദ്ധനവിനെക്കുറിച്ച് വിമര്‍ശനം നടത്തിയത്.

തിയേറ്ററുകളില്‍ ആളുകളില്ല പല സ്ഥലങ്ങളിലും ഷോ നടക്കുന്നില്ല. തിയേറ്ററുകളിലെ പ്രതിഫലം കൊടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ് ആരെങ്കിലും വന്ന് അഭിനയിക്കുമോ? സുരേഷ് കുമാര്‍ ചോദിക്കുന്നു. ഒരു നടനും ഇവിടെ നമുക്ക് ആവശ്യമുള്ളവരല്ലെന്നും. മലയാള സിനിമയ്ക്ക് ഇപ്പോള്‍ ഇത്രയും വലിയ പ്രതിഫലം കൊടുക്കാന്‍ പ്രാപ്തവുമല്ല എന്ന് സുരേഷ് കുമാര്‍ പറയുന്നു.

സുരേഷ് കുമാര്‍ പറഞ്ഞത്

കോസ്റ്റ് വല്ലാണ്ട് കൂടിപ്പോവുകയാണ്. വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന നിലയിലാണ് പല നടി നടന്മാരും പ്രതിഫലം ചോദിക്കുന്നത്. അതൊന്നും കൊടുക്കാന്‍ പറ്റുന്ന രീതിയിലേക്കല്ല ഇനി മലയാള സിനിമ. വലിയ തുക ആവശ്യപ്പെടുന്നവരെ ഒഴിവാക്കാനാണ് ഇനിയുള്ള തീരുമാനം. ഇതൊരു മുന്നറിപ്പായി പറയുകയാണ്. ന്യായമായ വേതനം ചോദിക്കാം അന്യായമാകാന്‍ പാടില്ല. തിയേറ്ററുകളില്‍ ഇപ്പോള്‍ കളക്ഷനില്ല. പല സ്ഥലത്തും ഷോ നടക്കുന്നില്ല. ഇതെല്ലാവരും മനസിലാക്കണം പ്രൊഡ്യൂസര്‍ മരം കുലുക്കിയോ നോട്ടടിച്ചോ അല്ല ഇവിടെ പൈസ കൊണ്ടു വരുന്നത്. അതാരും മനസിലാക്കുന്നില്ല. ഒരു നടനും ഇവിടെ നമുക്ക് ആവശ്യമായിട്ടുള്ളവരല്ല. ആരെവേണമെങ്കിലും വച്ചു പടമെടുക്കാം, കോണ്‍ടെന്റ് ആണ് പ്രധാനം. കോണ്‍ടെന്റ് നല്ലതാണെങ്കില്‍ പടം ആളുകള്‍ കാണും സിനിമ ഹിറ്റാകും. ന്യായമായ പ്രതിഫലം ചോദിക്കാം അന്യായമായാല്‍ ബദല്‍ സംവിധാനങ്ങള്‍ കണ്ടെത്താന്‍ ഞങ്ങള്‍ക്ക് യാതൊരു വിധ പ്രയാസവുമില്ല.

Related Stories

No stories found.
logo
The Cue
www.thecue.in