ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബോളിവുഡ് ത്രില്ലര്‍ അന്ധാ ദുന്‍ തമിഴിലും തെലുങ്കിലും മലയാളത്തിലുമായി റീമേക്ക് ചെയ്യപ്പെടുകയാണ്. വിഖ്യാത ഛായാഗ്രാഹകരന്‍ രവി കെ ചന്ദ്രനാണ് പൃഥ്വിരാജ് സുകുമാരനെ നായകനാക്കി മലയാളം പതിപ്പ് ഭ്രമം ഒരുക്കുന്നത്. ഭ്രമത്തിലെ 'മുന്തിരിപ്പൂവോ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി.
പൃഥ്വിരാജും റാഷി ഖന്നയും അഭിനയിച്ച ഈ ഗാനത്തിന് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത് ജെയ്ക്‌സ് ബിജോയാണ്. മിഥുന്‍ സുരേഷും ജെയ്ക്‌സിനൊപ്പം ഗാനത്തിന് ശബ്ദം നല്‍കിയിട്ടുണ്ട്. ബി.കെ.ഹരിനാരായണനാണ് വരികള്‍. ഉണ്ണി മുകുന്ദന്‍, സുധീര്‍ കരമന, മമ്ത മോഹന്‍ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. ഒക്ടോബര്‍ 7ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ സ്ട്രീം ചെയ്യും.
ഇന്ത്യന്‍ സിനിമയിലെ മാസ്‌റ്റേഴ്‌സിലൊരാളായി പരിഗണിക്കുന്ന ശ്രീരാം രാഘവന്റെ അവതരണ ശൈലി കൊണ്ട് ചര്‍ച്ച ചെയ്യപ്പെട്ട ചിത്രവുമായിരുന്നു അന്ധാദുന്‍. ആയുഷ്മാന്‍ ഖുരാന, തബു, രാധിക ആപ്‌തേ എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങള്‍. കെ.യു മോഹനനായിരുന്നു ക്യാമറ. ഒരു ഷെഡ്യൂള്‍ ചിത്രീകരിച്ചത് രാജീവ് രവിയും.
കോള്‍ഡ് കേസ്, കുരുതി എന്നീ ചിത്രങ്ങള്‍ക്ക് ലഭിച്ച സ്വീകരണമാണ് പൃഥ്വിരാജുമായി ഒരിക്കല്‍കൂടി സഹകരിക്കുന്നതിന് കാരണമായതെന്ന് ആമസോണ്‍ പ്രൈം ഇന്ത്യ കണ്ടന്റ് ഡയറക്ടര്‍ വിജയ് സുബ്രഹ്മണ്യം.
ഹിന്ദി അന്ധാദുനിന്റെ ചൈനയിലെ വിജയമാണ് മറ്റ് ഭാഷാ റീമേക്കുകളുടെ കാര്യത്തില്‍ ആത്മവിശ്വാസമുണ്ടാക്കുന്നതെന്ന് വയകോം സിഇഒ അജിത് അന്ധാരെ. അന്ധാതുന്റെ മലയാളം പതിപ്പായ ഭ്രമം ആമസോണ്‍ പ്രൈം വിഡിയോസില്‍ റിലീസിന് തയ്യാറാകുന്നു എന്നത് എനിക്ക് വളരെയേറെ സംതൃപ്തിയും പ്രതീക്ഷയും നല്‍കുന്നു. ഒറിജിനലിനേക്കാള്‍ ഉയര്‍ന്ന തോതില്‍ പ്രൊഡക്ഷന്‍ ഡിസൈനിലും
കഥാവതരണത്തിലും മാറ്റങ്ങള്‍ ഉണ്ടെന്ന് സംവിധായകന്‍ രവി.കെ ചന്ദ്രന്‍. നര്‍മ്മപ്രധാനമായി കൂടിയാണ് ഭ്രമം.