ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപില്‍ നടപ്പാക്കുന്ന ഏകപക്ഷീയ തീരുമാനങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുത്തിരിക്കുകയാണ്. ലക്ഷദ്വീപ് ജനതയുടെ സ്വസ്ഥമായ ജീവിതം തകര്‍ക്കുന്ന നീക്കങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്നാണ് ആവശ്യം. ലക്ഷദ്വീപിനെ പിന്തുണച്ച് നടന്‍ പൃഥ്വിരാജും രംഗത്ത് വന്നിരുന്നു. ലക്ഷദ്വീപില്‍ നടക്കുന്ന ഭരണ പരിഷ്‌കാരങ്ങളില്‍ അവിടുത്തെ ജനങ്ങള്‍ സംതൃപ്തരല്ലെന്നാണ് അവിടെയുള്ള സുഹൃത്തുക്കളുമായി സംസാരിച്ചതില്‍ നിന്ന് മനസിലായതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. പൃഥ്വിരാജിന്റെ പ്രസ്താവനക്ക് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് കമന്റുകളില്‍. സംഘപരിവാര്‍ അനുയായികളാണ് വ്യക്തിഹത്യ നിറഞ്ഞ കമന്റുകള്‍ക്ക് പിന്നില്‍.
എന്തിനാടാ ഉള്ള വില കളയുന്നത്.എന്തെങ്കിലും എല്ലിന്‍ ക്ഷണം കിട്ടും എന്ന് പ്രതീക്ഷിച്ചാണോ,
നിന്റെ മൂന്നര കോടിയുടെ Lamborghini ഒക്കെ നീ ആരുടെയെങ്കിലും കയ്യില്‍ നിന്ന് അച്ഛാരം വാങ്ങിയതാണോ കേരളത്തില്‍ നിന്നിട്ട് നീ ഇത് ചെലക്കാന്‍ തുടങ്ങിയിട്ട് കുറച്ചായല്ലോ
ഇവിടെ വലിയ ഒരു സമൂഹം ശബരിമല വിഷയത്തില്‍ വേദനിച്ചപ്പോള്‍ നീ എവിടെ ആയിരിന്നു തുടങ്ങി നീളുന്നു കമന്റുകള്‍
പൃഥ്വിരാജിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. നിര്‍മ്മാതാവ് സന്തോഷ് കുരുവിള, സംവിധായകന്‍ എം.പദ്മകുമാര്‍, റിജില്‍ മാക്കുറ്റി, ഡോ.മുഹമ്മദ് അഷീല്‍, ബഷീര്‍ വള്ളിക്കുന്ന് തുടങ്ങിയവര്‍ പ്രസ്താവനക്ക് കമന്റില്‍ അഭിനന്ദനമറിയിക്കുന്നു.
പൃഥ്വിരാജ് പറഞ്ഞത്
''നിയമങ്ങളും പരിഷ്‌കരണങ്ങളും ഒരു പ്രദേശത്തിന് വേണ്ടി മാത്രമല്ല അവിടുത്തെ ജനങ്ങള്‍ക്ക് കൂടി വേണ്ടിയാണ്. രാഷ്ട്രീയമോ ഭൂമിശാസ്ത്രമോ ആയ അതിര്‍ത്തികളല്ല ഒരു രാജ്യത്തെയോ, സംസ്ഥാനത്തെയോ, കേന്ദ്ര ഭരണ പ്രദേശത്തയോ ഉണ്ടാക്കുന്നത്. അത് അവിടെ ജീവിക്കുന്ന ജനങ്ങളാണ്.
സമാധാനപരമായി നൂറ്റാണ്ടുകളായി പിന്തുടരുന്ന ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങിനെ പുരോഗമനത്തിന്റെ സ്വീകാര്യമായ മാര്‍ഗമായി മാറും. പ്രത്യാഘാതങ്ങളെ പരിഗണിക്കാതെ അതിലോലമായ ദ്വീപിന്റെ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ തകര്‍ക്കുന്നത് എങ്ങനെ സുസ്ഥിര വികസനത്തിന് വഴിയൊരുക്കും.