ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന 'ജന ഗണ മന'യുടെ ചിത്രീകരണം പൂർത്തിയായതോടെ പൃഥ്വിരാജിന്റെ അടുത്ത ചിത്രമായ 'കോൾഡ് കേസ്' ഷൂട്ടിങിലേയ്ക്ക് കടന്നു. ഛായാഗ്രാഹകനായ തനു ബാലക്ക് സംവിധാനം ചെയ്യുന്ന 'കോൾഡ് കേസി'ൽ അന്വേഷണ ഉദ്യോഗസ്ഥനായ എ.സി.പി.സത്യജിത്തിന്റെ റോളിലാണ് പൃഥ്വിരാജ് എത്തുന്നത്. ദിലീഷ് നായർ സംവിധാനം ചെയ്ത 'ടമാർ പടാറി'ന് ശേഷം പൃഥ്വിരാജ് പൊലീസ് യൂണിഫോമിലെത്തുന്ന സിനിമ കൂടിയാണ് 'കോൾഡ് കേസ്'. നേരത്തെ 'മുംബൈ പൊലീസ്', 'മെമ്മറീസ്' എന്നീ സിനിമകളിലെ പൃഥ്വിയുടെ പൊലീസ് കഥാപാത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പൂർണമായും തിരുവനന്തപുരത്താണ് ചിത്രീകരണം. 'അരുവി' ഫെയിം അദിതി ബാലനാണ് നായിക.
യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ. ഗിരീഷ് ഗംഗാധരനും ജോമോൻ.ടി. ജോണും ഛായാഗ്രഹണം നിർവഹിക്കുന്നു. ആന്റോ ജോസഫും പ്ലാൻ ജെ സ്റ്റുഡിയോയുടെ ബാനറിൽ ജോമോൻ.ടി.ജോൺ, ഷമീർ മുഹമ്മദ് എന്നിവരും ചേർന്നാണ് നിർമ്മാണം. കൊവിഡ് നിയന്ത്രണങ്ങളോടെ പൂർത്തിയാക്കിയ 'ഇരുൾ' എന്ന ഫഹദ് ഫാസിൽ ചിത്രത്തിന് ശേഷം ആന്റോ ജോസഫ്, ജോമോൻ.ടി.ജോൺ, ഷമീർ മുഹമ്മദ് എന്നിവർ നിർമ്മാതാക്കളാകുന്ന ചിത്രവുമാണ് 'കോൾഡ് കേസ്'. ശ്രീനാഥ് വി. നാഥ് ആണ് ആർട്ട് ഡയറക്ടർ .അജയൻ ചാലിശ്ശേരി. ഷമീർ മുഹമ്മദാണ് എഡിറ്റിംഗ്.
പൃഥ്വിരാജ് സുകുമാരൻ ഉൾപ്പടുന്ന രംഗങ്ങൾ ഏറെയും ഇൻഡോർ സീക്വൻസുകളാണെന്നും കൊവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചുള്ള ചിത്രീകരണമായിരിക്കുമെന്നും തനുബാലക്കും നിർമ്മാതാക്കളും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജയരാജ് സംവിധാനം ചെയ്ത 'ഓഫ് ദ പിപ്പിൾ', 'ട്രെയിൻ' എന്നീ സിനിമകളുടെ ഛായാഗ്രാഹകനായ തനു ബാലക് നിരവധി പരസ്യചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.
prithviraj in police uniform cold case location