'കാശ്മീര്‍ ഫയല്‍സിന് ഓസ്‌കാര്‍ അല്ല ഭാസ്‌കര്‍ പോലും കിട്ടില്ല'; സിനിമ വെറും അംസബന്ധമെന്ന് പ്രകാശ് രാജ്

'കാശ്മീര്‍ ഫയല്‍സിന് ഓസ്‌കാര്‍ അല്ല ഭാസ്‌കര്‍ പോലും കിട്ടില്ല'; സിനിമ വെറും അംസബന്ധമെന്ന് പ്രകാശ് രാജ്
Published on

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കാശ്മീര്‍ ഫയല്‍സിന് ഓസ്‌കാര്‍ ലഭിക്കില്ലെന്ന് പ്രകാശ് രാജ്. ചിത്രം വെറും അസംബന്ധമാണെന്നും പ്രകാശ് രാജ് പറഞ്ഞു. മാതൃഭൂമി അക്ഷരോത്സവത്തില്‍ 'മൈ അദര്‍ ലൈഫ്' എന്ന സെഷനില്‍ സംസാരിക്കവെയാണ് പ്രതികരണം.

കശ്മീര്‍ ഫയല്‍സ് എന്ന സിനിമ വെറും അസംബന്ധമാണ്. നാണക്കേട് എന്താണ് എന്ന് വെച്ചാല്‍ അന്താരാഷ്ട്ര ജൂറി സിനിമയെ വിമര്‍ശിച്ചു എന്നതാണ്. പക്ഷെ അതിന്റെ സംവിധായകന്‍ ഇപ്പോഴും പറയുന്നത് എന്താണ് എനിക്ക് ഓസ്‌കാര്‍ കിട്ടാത്തത് എന്നാണ്. അയാള്‍ക്ക് ഓസ്‌കാര്‍ അല്ല ഭാസ്‌കര്‍ പോലും കിട്ടില്ല. കാരണം പുറത്ത് ബോധമുള്ള മാധ്യമങ്ങളുണ്ട്. ഇവിടെ നിങ്ങള്‍ക്ക് പ്രൊപ്പഗാണ്ട സിനിമ ചെയ്യാം. പക്ഷെ എല്ലാവരെയും അങ്ങനെ പറ്റിക്കാനാവില്ല.

പ്രകാശ് രാജ്

പത്താന്‍ സിനിമയ്ക്ക് എതിരെ നടന്ന നിരോധന ആഹ്വാനങ്ങളെ കുറിച്ചും പ്രകാശ് രാജ് സംസാരിച്ചു. 'ഷാരൂഖ് ഖാന്റെ പത്താന്‍ ബാന്‍ ചെയ്യണം എന്നായിരുന്നു അവര്‍ പറഞ്ഞത്. എന്നാല്‍ പത്താന്‍ ബോക്‌സ് ഓഫീസില്‍ 700 കോടിയാണ് നേടിയത്. പത്താന്‍ ബാന്‍ ചെയ്യാന്‍ നടന്ന മണ്ടന്‍മാര്‍ക്ക് മോദിയെ കുറിച്ചുള്ള സിനിമയ്ക്ക് 30 കോടി പോലും നേടിക്കൊടുക്കാനായില്ല. അവര്‍ വെറുതെ കുരയ്ക്കുകയാണ്, കടിക്കുകയില്ല. അവര്‍ ശബ്ദമലിനീകരണം ആണ്', എന്നും പ്രകാശ് രാജ് അഭിപ്രായപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in