'കാവൽ നോക്കണ കാവിലെ ഭീകര ഭൂതമതേ'; പൊലിക, പൊലിക ചാവേറിലെ ആദ്യ ​ഗാനം

'കാവൽ നോക്കണ കാവിലെ ഭീകര ഭൂതമതേ'; പൊലിക, പൊലിക  ചാവേറിലെ ആദ്യ ​ഗാനം
Published on

ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ചാവേർ ഇന്ന് തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിലെ 'കാവൽ നോക്കണ കാവിലെ ഭീകര ഭൂതമതേ' എന്ന് തുടങ്ങുന്ന ആദ്യ ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇന്നലെ സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. ഹരീഷ് മോഹന്റെ വരികൾക്ക് ജസ്റ്റിൻ വർ​ഗ്​​ഗീസ് ഈണം പകർന്ന ​ഗാനം ആലപിച്ചിരിക്കുന്നത് ഗോവിന്ദ് വസന്ത, ബേബി ജീൻ, സന്തോഷ് വർമ്മ എന്നിവർ ചേർന്നാണ്. കാവ്യാ ഫിലിംസ്, അരുണ്‍ നാരായണ്‍ പ്രൊഡക്ഷൻസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി, അരുണ്‍ നാരായണ്‍ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം മനുഷ്യ വികാരങ്ങളെ തൊടുന്ന ഒരു സിനിമയായിരിക്കും എന്നാണ് നടൻ കു‍ഞ്ചാക്കോ ബോബൻ മുമ്പ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

കുഞ്ചാക്കോ ബോബൻ പറഞ്ഞത്:

മനുഷ്യ വികാരങ്ങളെ തൊടുന്ന ഒരു സിനിമയായിരിക്കും ചാവേർ എന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും. അതുകൊണ്ട് തന്നെ കുടുംബപ്രേക്ഷകർക്ക് വന്നു കാണാൻ സാധിക്കുന്ന, കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കേണ്ട കുറച്ച് കാര്യങ്ങൾ കൂടി ഈ സിനിമയിലുണ്ട് എന്ന് വേണമെങ്കിൽ പറയാം. ഇതിൽ പറയുന്ന ഒരു പൊളിറ്റിക്സും മറ്റ് കാര്യങ്ങളുമെല്ലാം എല്ലാ കാലഘട്ടങ്ങളിലും നമുക്ക് പ്ലേസ് ചെയ്യാൻ പറ്റുന്ന കാര്യമാണ്. അല്ലെങ്കിൽ ലോകത്തുള്ള ഏത് സ്ഥലത്തും നമുക്ക് ഇതിന്റെ ഒരു സബ്ജക്ട് പ്ലേസ് ചെയ്യാൻ സാധിക്കും. വയലൻസ് എന്ന ഒരു ഫീലുണ്ടാകും, എന്നാൽ അത്ര കണ്ണടച്ചിരിക്കേണ്ട വയലൻസുകൾ ഇല്ല എന്ന് തന്നെ പറയാം.

കുഞ്ചാക്കോ ബോബനും ടിനു പാപ്പച്ചനും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് ചാവേർ. ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണെന്നും ഇതൊരു ആക്ഷന്‍ പടമല്ലെന്നും ടിനു പാപ്പച്ചൻ മുൻപ് ക്യുവിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. സിനിമയ്ക്ക് ഒരു ആക്ഷന്‍ മൂഡ് ഉണ്ടാകും. അല്ലാതെ ഇറങ്ങി അടിക്കുന്ന പരിപാടിയല്ല. ഇത് ഒരു പൊളിറ്റിക്കല്‍ സിനിമയാണ്. അത് ജോയി ഏട്ടന്റെ സറ്റൈല്‍ ഓഫ് നെരേഷനാണ്. അതിനെ വേറൊരു രീതിയില്‍ ട്രീറ്റ് ചെയ്യാനാണ് താൻ ശ്രമിച്ചിരിക്കുന്നതെന്നും ടിനു പറഞ്ഞു. ആന്റണി വര്‍ഗ്ഗീസ്, മനോജ്, സജിന്‍, അനുരൂപ് എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ.

Related Stories

No stories found.
logo
The Cue
www.thecue.in